തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. ജനുവരി 23, 30 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. 23 ന് നടത്താനിരുന്ന മെഡിക്കൽ എജ്യുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്‌തികയുടെ പരീക്ഷ ജനുവരി 27ന് നടത്തും.
ലബോറട്ടറി ടെക്‌നീഷ്യൽ ഗ്രേഡ് തസ്‌തികകളുടെ പരീക്ഷ 28 ന് നടത്തും. ജനവരി 30 ന് നടത്താനിരുന്ന കേരള വാട്ടർ അതോറിറ്റി ഓപ്പറേറ്റർ തസ്‌തികയുടെ പരീക്ഷ ഫ്രെബുവരി നാലിനും നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു.
Also Read: കൊവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സി.എസ്.എല്‍.ടി.സികള്‍ തുറക്കും