ETV Bharat / state

കൊവിഡ് വ്യാപന തീവ്രതയിൽ കേരളം; നിയന്ത്രണങ്ങൾക്ക് തിരിച്ചടി - തിരുവനന്തപുരം

എ,ബി,സി,ഡി എന്നിങ്ങനെ നാല് കാറ്റഗറികളായി തിരിച്ചായിരുന്നു സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ രണ്ട് മാസത്തിനിടെ രോഗ ബാധിതരായത് എട്ടര ലക്ഷം പേരാണ്

covid rise in state; heavy blow to health system  covid  covid surge in kerala  kerala  കൊവിഡ് വ്യാപന തീവ്രതയിൽ കേരളം; നിയന്ത്രണങ്ങൾക്ക് തിരിച്ചടി  കൊവിഡ് വ്യാപനം  തിരുവനന്തപുരം  കേരളം
കൊവിഡ് വ്യാപന തീവ്രതയിൽ കേരളം; നിയന്ത്രണങ്ങൾക്ക് തിരിച്ചടി
author img

By

Published : Jul 31, 2021, 3:41 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് തിരിച്ചടി. രണ്ട് മാസത്തിനിടെ രോഗ ബാധിതരായത് എട്ടര ലക്ഷം പേരാണ്. ജൂണ്‍,ജൂലൈ മാസത്തെ കൊവിഡ് കണക്ക് പരിശോധിച്ചാൽ 8,56,175 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ജൂണിൽ 410203 പേരും ജൂലൈ മാസത്തിൽ 445972 പേർക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്.

  • കൊവിഡ് നിയന്ത്രണങ്ങൾക്ക് കനത്ത തിരിച്ചടി

ജൂണ്‍ 16 മുതല്‍ സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എ,ബി,സി,ഡി എന്നിങ്ങനെ നാല് കാറ്റഗറികളായി തിരിച്ചായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ജൂണ്‍ 16ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ട്രിപ്പിൾ ലോക്ക്ഡൗൺ ആവശ്യമായ ഡി കാറ്റഗറിയിലെ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 16 ആയിരുന്നു. എന്നാൽ ഇന്നലത്തെ കണക്ക് പരിശോധിച്ചാല്‍ നിയന്ത്രണങ്ങൾ ആവശ്യമായ സ്ഥാപനങ്ങളുടെ എണ്ണം 320 ആയി. ഇതോടെ 30 ശതമാനം തദ്ദേശ സ്ഥാപനങ്ങളാണ് നിയന്ത്രണത്തിലായിരിക്കുന്നത്.

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഫലം കണ്ടില്ലെന്നതിന്‍റെ വലിയ ഉദാഹരണമാണിത്. നിലവിൽ രോഗബാധിത പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കിയുള്ള നിയന്ത്രണം സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇപ്പോഴത്തെ രീതിയില്‍ മാറ്റം വരുത്തി ബദല്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാന്‍ മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന അടുത്ത അവലോകന യോഗമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

  • വാക്സിനേഷന്‍ നടപടികൾ വേഗത്തിലാക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ ഇന്നലത്തെ ടിപിആര്‍ 13.61 ആണ്. ഒരാഴ്ചത്തെ ടിപിആര്‍ നിരക്ക് 10.61 ആണ്. ഐസിഎംആര്‍ നടത്തിയ സീറോ സര്‍വ്വേയില്‍ 44 ശതമാനം പേരിലാണ് ആന്‍റിബോഡി കണ്ടെത്തിയത്. ഇത് കേരളത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളുടെ മേന്‍മയായി പറയവുന്നതാണ്. എന്നാൽ ഇതോടൊപ്പമുള്ള അപകടകരമായ അവസ്ഥയും പരിഗണിക്കപ്പെടേണ്ടതുണ്ട്.

അതേസമയം വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു. കഴിഞ്ഞ ദിവസം മാത്രമായി അഞ്ച് ലക്ഷത്തിലധികം വാക്‌സിനുകളാണ് വിതരണം ചെയ്തത്. വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിനൊപ്പം തന്നെ പ്രതിരോധത്തിലും മാറ്റം വരുത്തല്‍ അനിവാര്യമെന്നാണ് ആരോഗ്യ വിദഗ്ദർ നല്‍കുന്ന മുന്നറിയിപ്പ്.

Also read: 'ശിവന്‍കുട്ടി തുടരുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളി': എം.എം ഹസന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.