ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് കണക്കുകള്‍ - സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമെന്ന് കണക്ക്

കഴിഞ്ഞ ഒരു മാസത്തെ കണക്ക് നോക്കിയാൽ രോഗബാധിതരുടെ വർധന നിരക്കിൽ 134 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

covid prevalence news  covid prevalence highest in kerala news  covid update kerala News  സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം  സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമെന്ന് കണക്ക്  സംസ്ഥാനത്തെ കൊവിഡ് കണക്ക്
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് കണക്കുകള്‍
author img

By

Published : Sep 29, 2020, 3:52 PM IST

തിരുവന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ. കഴിഞ്ഞ ഒരു മാസത്തെ കണക്ക് നോക്കിയാൽ രോഗബാധിതരുടെ വർധന നിരക്കിൽ 134 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണം കഴിഞ്ഞ് രോഗ വ്യാപനം ക്രമാതീതമായി ഉയർന്നു. രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് പത്താം സ്ഥാനത്താണ് കേരളം.

എന്നാൽ രോഗവ്യാപന നിരക്ക് വർധനയില്‍ രേഖപ്പെടുത്തുന്നതിൽ കേരളം നാലാം സ്ഥാനത്താണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് രോഗവ്യാപന തോതിൽ കേരളത്തിന് മുന്നിലുള്ളത്. 134 ശതമാനമാണ് കേരളത്തിലെ രോഗവ്യാപാന നിരക്ക് ഒരു മാസം കൊണ്ട് വർധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 13.6 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3.5 ശതമാനത്തിന്‍റെ വർധനയാണ് ദിവസവും ഉണ്ടാകുന്നത്.

കഴിഞ്ഞ 10 ദിവസത്തിനിടയിലാണ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിരിക്കുന്നത്. 53,541 കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് പോസിറ്റീവായി. കഴിഞ്ഞ മൂന്ന് ദിവസം മാത്രം 18,989 പേർ രോഗബാധിതരായി. ഇന്നലെ പരിശോധന കുറഞ്ഞതിനാൽ മാത്രമാണ് 4538 എന്ന കണക്കിലേക്ക് എത്തിയത്. മരണ നിരക്കിലും വർധനവ് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ 196 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനം മരണ നിരക്ക് കുറവാണ് എന്നതിലാണ് ആശ്വസിച്ചിരുന്നത്. എന്നാൽ രോഗ ബാധിതരുടെ എണ്ണം ഇത്തരത്തിൽ വർധിച്ചാൽ മരണനിരക്ക് സ്വാഭാവികമായും വർധിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

തിരുവനന്തപുരത്ത് മാത്രമായിരുന്നു രോഗികളുടെ എണ്ണം ആയിരമോ അതിനടുത്തോ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സ്ഥിതി മാറിയിട്ടുണ്ട്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കുകയാണ്. 31179 പേർക്ക് കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ രോഗമുക്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ആശ്വാസം നൽകുന്നതാണ്. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് 57886 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.