ETV Bharat / state

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് ഒപി വീണ്ടും ഡീലക്‌സ് പേ വാര്‍ഡിലേക്ക് - ഡീലക്‌സ് പേ വാര്‍ഡ്

പുതിയ അത്യാഹിത വിഭാഗം അടിയന്തര ചികിത്സകള്‍ക്കായി തുറന്നുകൊടുക്കും

veena george  health minister  Covid OP  Covid  Thiruvananthapuram Medical College  തിരുവനന്തപുരം മെഡിക്കൽ കോളജ്  കൊവിഡ് ഒപി  കൊവിഡ്  ഡീലക്‌സ് പേ വാര്‍ഡ്  വീണ ജോര്‍ജ്
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് ഒപി വീണ്ടും ഡീലക്‌സ് പേ വാര്‍ഡിലേയ്ക്ക്
author img

By

Published : Nov 2, 2021, 9:19 PM IST

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് ഒപി ഇന്നുമുതല്‍ വീണ്ടും ഡീലക്‌സ് പേ വാര്‍ഡിലേയ്ക്ക് മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് രോഗികള്‍ക്ക് കാലതാമസമില്ലാതെ ചികിത്സ ലഭ്യമാക്കാന്‍ കൊവിഡ് ഒപി ഡീലക്‌സ് പേ വാര്‍ഡില്‍ നിന്നും പുതിയ അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റിയത്.

നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ കൊവിഡ് ഒപി പഴയതുപോലെ ഡീലക്‌സ് പേ വാര്‍ഡിലേയ്ക്കുമാറ്റാനും പുതിയ അത്യാഹിത വിഭാഗം അടിയന്തര ചികിത്സകള്‍ക്കായി തുറന്നുകൊടുക്കാനും അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

Also Read: ഫോണെടുക്കുന്നില്ലെന്ന് പരാതി ; പരീക്ഷാഭവനിൽ മന്ത്രി വി. ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ചപ്പോഴും പുതിയ അത്യാഹിത വിഭാഗം എത്രയും വേഗം രോഗികള്‍ക്ക് തുറന്നുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൊവിഡ് ഒപി മാറ്റി സ്ഥാപിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.