ETV Bharat / state

കൊവിഡ് മരണനിരക്ക് ഉയരുന്നു; ആശങ്കയിൽ സംസ്ഥാനം

കഴിഞ്ഞ അഞ്ച് ദിവസമായി കൊവിഡ് മരണം നൂറ് കടക്കുന്നു

കൊവിഡ് മരണനിരക്ക് ഉയരുന്നു  കൊവിഡ് മരണം  covid mortality rate increases in kerala  covid mortality rate  covid  കൊവിഡ് മരണനിരക്ക്  കൊവിഡ് രണ്ടാം തരംഗം
കൊവിഡ് മരണനിരക്ക് ഉയരുന്നു
author img

By

Published : May 24, 2021, 12:57 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മരണ നിരക്ക് ഉയരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി നൂറിനു മുകളിലാണ് സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍. 0.31 ശതമാനമാണ് സംസ്ഥാനത്തെ മരണ നിരക്ക്. മെയ് പകുതി വരെ 0.03 ശതമാനമായിരുന്ന മരണനിരക്കിലാണ് വൻ വർധനവുണ്ടായിരിക്കുന്നത്. രാജ്യത്തെ മരണ നിരക്കിനെക്കാള്‍ കുറവാണെങ്കിലും മരണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു.

കൊവിഡ് രണ്ടാം തരംഗത്തില്‍ മരണ സംഖ്യ വര്‍ധിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നല്‍കിയിരുന്നു. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. മെയ് 19നാണ് സംസ്ഥാനത്തെ മരണസംഖ്യ ആദ്യമായി നൂറ് കടന്നത്. 112 മരണങ്ങളാണ് അന്ന് സ്ഥിരീകരിച്ചത്. തുടർന്നുള്ള നാല് ദിവസങ്ങളിലും മരണസംഖ്യ നൂറ് കടന്നു. 128,142,176,188 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള ദിവസങ്ങളിലെ മരണസംഖ്യ.

Also Read: രാജ്യത്തെ കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു

സംസ്ഥാനത്ത് ഇതുവരെ 7358 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ തന്നെ 2050 പേർ കൊവിഡ് വ്യാപനം രൂക്ഷമായ മെയ് മാസത്തില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരാണ്. മരണം സംഭവിച്ചവരില്‍ 5460 പേര്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. 41 വയസിനും 59 വയസിനും ഇടയില്‍ പ്രായമുള്ള 1604 പേരും 18നും 40നും ഇടയില്‍ പ്രായമുള്ള 280 പേരും കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. 17 വയസിൽ താഴെയുള്ള 14 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1444 മരണമാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്- 883, തൃശ്ശൂര്‍- 834, എറണാകുളം- 686, കണ്ണൂര്‍-581, മലപ്പുറം- 548, ആലപ്പുഴ- 508, പാലക്കാട്- 476, കൊല്ലം- 473,കോട്ടയം- 363, പത്തനംതിട്ട- 246, വയനാട്- 150, കാസര്‍കോട്- 131, ഇടുക്കി- 55 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കൊവിഡ് മരണങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.