ETV Bharat / state

കൊവിഡ് വ്യാപനം; സ്കൂൾ തുറക്കുന്നതിൽ അനിശ്ചിതത്വം - uncertainty over school opening

മെയ് പകുതിയോടെ അന്തിമ തീരുമാനം എടുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിക്കുന്നത്

covid expansion  കൊവിഡ് വ്യാപനം  സ്കൂൾ തുറക്കുന്നതിൽ അനിശ്ചിതത്വം  uncertainty over school opening  സ്കൂൾ
കൊവിഡ് വ്യാപനം;സ്കൂൾ തുറക്കുന്നതിൽ അനിശ്ചിതത്വം
author img

By

Published : Apr 13, 2021, 10:24 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജൂണിൽ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. മെയ് പകുതിയോടെ അന്തിമ തീരുമാനം എടുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിക്കുന്നത്. കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ജൂൺ 20 ന് നടത്താനിരുന്നത് മാറ്റും. കർണാടകയിലെ മാനേജ്മെന്‍റുകളുടെ എൻജിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

പുതുക്കിയ തീയതി തീരുമാനിച്ചിട്ടില്ല. അടുത്ത വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സ് നേരത്തെ തുടങ്ങാൻ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കൊവിഡ് പ്രതിസന്ധി തുടരുകയാണെങ്കിൽ എല്ലാ ക്ലാസുകൾക്കും ജൂണിൽ ഓൺലൈൻ ക്ലാസ് തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.