ETV Bharat / state

കൊവിഡ് വ്യാപനം; നിയമസഭ സമ്മേളനം ഒഴിവാക്കിയേക്കും - നിയമസഭ സമ്മേളനം ഒഴിവാക്കിയേക്കും

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സർവ്വകക്ഷി യോഗം വിളിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്

Covid diffusion  The assembly session may be skipped  കൊവിഡ് വ്യാപനം  നിയമസഭ സമ്മേളനം ഒഴിവാക്കിയേക്കും  തിരുവനന്തപുരം
കൊവിഡ് വ്യാപനം; നിയമസഭ സമ്മേളനം ഒഴിവാക്കിയേക്കും
author img

By

Published : Jul 22, 2020, 9:02 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഈ മാസം 27 ന് ചേരാൻ നിശ്ചയിച്ച നിയമസഭ സമ്മേളനം ഒഴിവാക്കിയേക്കും. 31ന് മുമ്പ് ധനബിൽ പാസ്സാക്കുന്നതിന് വേണ്ടിയാണ് നിയമസഭ ചേരാൻ തീരുമാനിച്ചിരുന്നത്. സഭ ചേരാനാകാതെ വന്നാൽ ധനകാര്യ ബിൽ ഓർഡിനൻസായി ഇറക്കേണ്ടി വരും.നിയമസഭ ചേരാൻ ഗവർണർ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെങ്കിൽ മന്ത്രിസഭ യോഗം ചേർന്ന് വീണ്ടും ഗവർണറോട് ഇക്കാര്യം ആവശ്യപ്പെടേണ്ടതുണ്ട്. ഇതിനായി പ്രത്യേക മന്ത്രിസഭ യോഗം നാളെ ചേരും.

നിയമസഭ സമ്മേളനം ഒഴിവാക്കാൻ പ്രതിപക്ഷവുമായും സർക്കാർ ചർച്ച നടത്തും. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സർവ്വകക്ഷി യോഗം വിളിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനും 179-ാം അനുച്ഛേദം അനുസരിച്ച് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിനും പ്രതിപക്ഷം നിയമസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സഭ സമ്മേളനം ഒഴിവാക്കിയാൽ നോട്ടീസുകളും അപ്രസക്തമാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.