ETV Bharat / state

കഠിന പ്രയത്നത്തിന്‍റെ ഫലമാണ് കൊവിഡ് മരണം കുറയാന്‍ കാരണം: മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യയിൽ ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ മികച്ച ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങളിലും രോഗപ്പകർച്ച കുറയ്ക്കാൻ കഴിഞ്ഞു.

Pinarayi Vijayan  covid death  കൊവിഡ് മരണം  മുഖ്യമന്ത്രി  കൊവിഡ് പ്രതിരോധം  മുഖ്യമന്ത്രി പിണറായി വിജയൻ  കേരള കൊവിഡ് മാതൃക
കഠിന പ്രയത്നത്തിന്‍റെ ഫലമാണ് കൊവിഡ് മരണം കുറയാന്‍ കാണം: മുഖ്യമന്ത്രി
author img

By

Published : Jul 24, 2020, 8:16 PM IST

Updated : Jul 24, 2020, 8:27 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ കഠിനാധ്വാനം കൊണ്ടാണ് കൊവിഡ് മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ മികച്ച ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങളിലും രോഗപ്പകർച്ച കുറയ്ക്കാൻ കഴിഞ്ഞു. മൂന്നാം ഘട്ടത്തിലെ രോഗ പകർച്ച പ്രതീക്ഷിച്ചതാണ്. മരണ നിരക്ക് കുറച്ചത് കേരളത്തിന്‍റെ നേട്ടമാണ്. മറ്റ് ഇടങ്ങളിൽ 4 ശതമാനം മുതൽ 10 ശതമാനം വരെയാണ് മരണനിരക്ക്.

എന്നാൽ കേരളത്തിൽ അത് 0.31 ശതമാനമായി പിടിച്ചു നിർത്താനായി. 16110 പേർ രോഗ ബാധിതരായപ്പോൾ 50 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ പരിശോധനയില്ല എന്ന ആക്ഷേപവും മുഖ്യമന്ത്രി കണക്കുകൾ നിരത്തി തള്ളി. 25 ലാബുകളിലാണ് ഇപ്പോൾ സ്രവ പരിശോധന നടക്കുന്നത്. അതിൽ 15 സർക്കാർ ലാബുകളും എട്ടും സ്വകാര്യ ലാബുകളുമാണ്.

ആലപ്പുഴയിലെ ലാബിൽ മാത്രമാണ് ഇത്തരമൊരു സൗകര്യമുണ്ടായിരുന്നത്. ട്രൂനാറ്റ്, സി ബിനാറ്റ് പരിശോധനകൾക്കായി 49 ലാബുകളുണ്ട്. എയർപോർട്ട്, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ ആന്‍റിജൻ പരിശോധനയ്ക്ക് 10 ലാബുകളുണ്ട്. ഒമ്പത് പരിശോധന ലാബുകൾ കൂടി സ്ഥാപിക്കും. തുടക്കത്തിൽ 100 സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്.

ഇന്ന് അത് ഇരുപത്തി അയ്യായിരത്തിലെത്തി. പരിശോധനയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. 30 ദിവസത്തേക്കുള്ള കിറ്റ് ലഭ്യമാണ്. കുറവ് വന്നാൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കേളത്തിലെ ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റ് 2.6 ശതമാനമാണ്. അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റ് എങ്കിൽ രോഗബാധ നിയന്ത്രണവിധേയം എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Last Updated : Jul 24, 2020, 8:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.