ETV Bharat / state

ഡെഡ് ബോഡി മാനേജ്മെന്‍റ് : കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി ആരോഗ്യ വകുപ്പ് - കൊവിഡ് പരിശോധന

ആരോഗ്യ വകുപ്പ് പുതുക്കിയ ഡെഡ് ബോഡി മാനേജ്മെന്‍റ് മാര്‍ഗനിര്‍ദേശങ്ങളിൽ പോസ്‌റ്റ്‌മോർട്ടത്തിന് മുൻപുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഒഴിവാക്കി

തിരുവനന്തപുരം  കൊവിഡ്  kerala  covid  covid guidelines of dead body management  dead body management revised  kerala latest news  kerala local news  ഡെഡ് ബോഡി മാനേജ്മെന്‍റ്  ആരോഗ്യ വകുപ്പ്  കൊവിഡ് പരിശോധന  റാപ്പിഡ് ആന്‍റിജന്‍ ടെസ്‌റ്റ്
ഡെഡ് ബോഡി മാനേജ്മെന്‍റ്
author img

By

Published : Jan 25, 2023, 10:36 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഡെഡ് ബോഡി മാനേജ്മെന്‍റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്. പോസ്‌റ്റ്‌മോർട്ടത്തിന് മുൻപുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഒഴിവാക്കി. മരണപ്പെട്ട ആള്‍ക്ക് കൊവിഡ് ആണെന്ന് സംശയം തോന്നിയാല്‍ റാപ്പിഡ് ആന്‍റിജന്‍ ടെസ്‌റ്റ് മാത്രം നടത്തിയാല്‍ മതിയാകും.

പോസ്‌റ്റ്‌മോർട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ സ്‌റ്റാന്‍ഡേര്‍ഡ് സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൊവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തികളുടെ മൃതദേഹം കുളിപ്പിക്കുകയാണെങ്കില്‍ രോഗം പകരാതിരിക്കാന്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

മൃതദേഹം കുളിപ്പിക്കുക, വൃത്തിയാക്കുക, വസ്ത്രം ധരിപ്പിക്കുക, മുടി വൃത്തിയാക്കുക, ഷേവ് ചെയ്യുക, നഖങ്ങള്‍ മുറിയ്ക്കുക തുടങ്ങിയവ ചെയ്യുന്നവര്‍ കയ്യുറ, ഫേസ് ഷീല്‍ഡ്/ കണ്ണട, മെഡിക്കല്‍ മാസ്‌ക് എന്നിവ ധരിക്കണം. എന്‍ 95 മാസ്‌ക് ധരിക്കുന്നതും അഭികാമ്യം. നീളത്തില്‍ കൈയ്യുള്ള വസ്ത്രം ധരിക്കുക. നടപടി ക്രമങ്ങള്‍ക്ക് ശേഷം ഉടനടി വസ്ത്രം നീക്കം ചെയ്യുകയും സോപ്പുപയോഗിച്ച് കഴുകുകയും വേണം.

60 വയസിന് മുകളിലുള്ളവരും ഹൃദ്രോഗം, പ്രമേഹം മുതലായ ഗുരുതര രോഗമുള്ളവരും കൊവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ മൃതദേഹവുമായി നേരിട്ട് ഇടപെടരുത്. കൊവിഡ് വാക്‌സിനേഷന്‍റെ മുഴുവന്‍ ഡോസും എടുത്തവര്‍ മൃതദേഹം കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്നും നിര്‍ദ്ദേശമുണ്ട്. മൃതദേഹം സൂക്ഷിച്ച സ്ഥലങ്ങള്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.

മൃതദേഹവുമായി ഇടപെടുന്ന എല്ലാവരും സോപ്പ് ഉപയോഗിച്ച് നന്നായി കുളിക്കണം. അവര്‍ 14 ദിവസം പനി, ചുമ, തൊണ്ടവേദന, ക്ഷീണം, വയറിളക്കം എന്നിവയുണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. വീട്ടില്‍ വച്ച് മരണം സംഭവിച്ചാല്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് അവര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. കൊവിഡ് കേസുകള്‍ വര്‍ധിച്ചപ്പോഴാണ് സംസ്ഥാനത്ത് ഡെഡ് ബോഡി മാനേജ്മെന്‍റ് മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.