തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ജനങ്ങളുടെ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ മാറ്റം വരുത്താനാണ് തീരുമാനം. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് പുതിയ രീതി.
ഇനി മുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളും കുടുംബ ക്ലസ്റ്ററുകളുമായി തിരിച്ചാകും നിയന്ത്രണങ്ങള്‍. വാര്‍ഡ് മുഴുവന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം സൂക്ഷ്മ നിയന്ത്രണമാണ് ഏര്‍പ്പെടുത്തുക. ഒരു പ്രദേശത്ത് നൂറ് മീറ്ററില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് വ്യാപനമുണ്ടായാല്‍ ആ പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണാക്കും.
കൂടുതല്‍ വായനക്ക്: ദുർബലർക്ക് ഓണക്കിറ്റ് വീട്ടിലെത്തും; വാതിൽപടി സേവനത്തിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് 15ന്
ഇതുകൂടാതെ പത്തില്‍ കൂടുതല്‍ അംഗങ്ങളുളള കുടുംബത്തില്‍ കൊവിഡ് ബാധിച്ചാല്‍ ആ വീടിനെ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണായി കണക്കാക്കും. കൂട്ടുകുടുംബങ്ങളില്‍ നിന്ന് പുറത്തേക്കുള്ള വ്യാപനം നിയന്ത്രിക്കുന്നതിനാണിത്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങളിലാണ് മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഏഴ് ദിവത്തേക്കാകും ഈ പ്രദേശങ്ങളിലെ നിയന്ത്രണം. ജനജീവിതത്തെ ബാധിക്കാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആരോഗ്യ വകുപ്പ് ശ്രമം.