തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തും. കോട്ടയത്തും ആലപ്പുഴയിലും എത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയറക്ടർ ഡോ. എസ്.കെ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ മന്ത്രിയെ കാണുന്നത്. കേന്ദ്ര സംഘത്തിൻ്റെ സാന്നിധ്യത്തിൽ ഉന്നത തല യോഗവും ചേരും. വെള്ളിയാഴ്ചയാണ് സംഘം കേരളത്തിൽ എത്തിയത്ത്. കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്.
കൊവിഡ് പ്രതിരോധ പ്രവർത്തനം; കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രിയെ കാണും - കേരള വാർത്ത
കോട്ടയത്തും ആലപ്പുഴയിലും എത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയറക്ടർ ഡോ. എസ്.കെ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ മന്ത്രിയെ കാണുന്നത്