ETV Bharat / state

കൊവിഡ് പരിശോധന വര്‍ധിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സംഘത്തിന്‍റെ നിര്‍ദേശം

പരിശോധനകളുടെ എണ്ണം സംസ്ഥാനത്ത് വളരെ കുറവായതാണ് രോഗ വ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന വിമര്‍ശനവും കേന്ദ്രസംഘം ഉന്നയിച്ചു. നിലവിലെ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് സംഘം മുന്നറിയിപ്പും നല്‍കി.

covid central  covid central team kerala visit  പരിശോധന വര്‍ദ്ധിപ്പിക്കാൻ കേരളത്തിന് നിര്‍ദ്ദേശം  കേന്ദ്ര സംഘം  ആരോഗ്യമന്ത്രി കെ.കെ.ശൈലജ
കൊവിഡ്; പരിശോധന വര്‍ദ്ധിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സംഘത്തിന്‍റെ നിര്‍ദ്ദേശം
author img

By

Published : Feb 6, 2021, 7:10 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽ പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദശം നല്‍കി. പരിശോധനകളുടെ എണ്ണം സംസ്ഥാനത്ത് വളരെ കുറവായതാണ് രോഗ വ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന വിമര്‍ശനവും കേന്ദ്രസംഘം ഉന്നയിച്ചു. നിലവിലെ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് സംഘം മുന്നറിയിപ്പും നല്‍കി. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി സംഘം കൂടി കാഴ്‌ച നടത്തി. കൊല്ലം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്‌ചയിലാണ് പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം സംഘം മുന്നോട്ട് വച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നതിലും സംഘം ആശങ്കയിറിയിച്ചിട്ടുണ്ട്.

രോഗ വ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവായിരുന്നു. തുടക്കത്തില്‍ തന്നെ പരിശോധനകളുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിച്ചിരുന്നുവെങ്കില്‍ ഈ അവസ്ഥയിലെത്തില്ലായിരുന്നു എന്ന് സംഘം വിലയിരുത്തി. സമ്പര്‍ക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തില്‍ ആകുന്നതിലും കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച മുതല്‍ പരിശോധനകളുടെ എണ്ണം 80000 ത്തിനും മുകളില്‍ എത്തിയ കാര്യം ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര സംഘത്തെ അറിയിച്ചു.

മൂന്ന് ദിവസമായി സംസ്ഥാനത്ത് 80000 മുകളിലാണ് സംസ്ഥാനത്തെ പരിശോധന. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ. രുചി ജെയിന്‍, ഡോ. രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. തെരഞ്ഞെടുപ്പ് കൂടി എത്തുന്നതിനാല്‍ രോഗ വ്യാപനം കൂടാന്‍ സാധ്യത ഉണ്ടെന്നും നിയന്ത്രണം പരമാവധി കര്‍ശനമാക്കുമെന്നും മന്ത്രി സംഘത്തെ അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി രോഗ വ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌ത തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ആണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്. കണ്ടെയ്ന്‍മെന്‍റ് മേഖലകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ സംഘം വിലയിരുത്തിയിരുന്നു . കേരളത്തിലെ സാഹചര്യം സംബന്ധിച്ച് കേന്ദ്രസംഘം സമഗ്ര റിപ്പോര്‍ട്ട് ആരോഗ്യമന്ത്രാലയത്തിന് കൈമാറും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.