ETV Bharat / state

കേന്ദ്രത്തോട് കൂടുതല്‍ വാക്സിൻ ആവശ്യപ്പെട്ടുവെന്ന് മന്ത്രി വീണ ജോര്‍ജ് - Covid Central team news

സംസ്ഥാന സർക്കാർ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും വാക്‌സിനേഷൻ നടപടികളിലും കേന്ദ്രസംഘം സംതൃപ്‌തി പ്രകടിപ്പിച്ചു.

കേന്ദ്ര സംഘം സംതൃപ്‌തി അറിയിച്ചുവെന്ന് ആരോഗ്യ മന്ത്രി  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  കൊവിഡ് ടിപിആർ റേറ്റ്  കേരളത്തിലെ കൊവിഡ് ടിപിആർ നിരക്ക്  Covid Central team expresses satisfaction  Covid Central team expresses satisfaction news  Covid Central team news  kerala covid activities news
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്‌തി അറിയിച്ച് കേന്ദ്ര സംഘം
author img

By

Published : Jul 8, 2021, 12:33 PM IST

Updated : Jul 8, 2021, 1:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വാക്സിനേഷൻ നടപടികളിലും അവർ സംതൃപ്തി അറിയിച്ചു. കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘവുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂലൈ മാസത്തിൽ 90 ലക്ഷം വാക്സിനുകൾ അധികമായി നൽകണമെന്നും കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വാക്സിൻ എടുത്താലും അതീവ ജാഗ്രത തുടരണം. കൂടി ചേരലുകൾ ഒഴിവാക്കണം. രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ടിപിആർ നിരക്ക് കുറച്ചു കൊണ്ടുവരിക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പോസ്റ്റ് കൊവിഡ് മരണം കൊവിഡ് മരണത്തിൻ്റെ കണക്കിൽ ഉൾപ്പെടുത്തുന്നതിൽ കേന്ദ്രം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാൽ സംസ്ഥാനത്തെ അറിയിക്കണമെന്ന് കേന്ദ്ര സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടു. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗം നേരത്തെ കണ്ടെത്തുന്നതിന് മാർഗ നിർദേശം നൽകാൻ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തോട് കൂടുതല്‍ വാക്സിൻ ആവശ്യപ്പെട്ടുവെന്ന് മന്ത്രി വീണ ജോര്‍ജ്

കേന്ദ്ര സംഘത്തില്‍ രണ്ടു പേര്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച ഡോക്ടര്‍ രുചി ജെയ്ന്‍, നെഞ്ച് രോഗ വിദഗ്‌ധനായ വിനോദ്‌ കുമാര്‍ എന്നിവരടങ്ങിയ രണ്ടംഗ വിദഗ്‌ധ സംഘമാണ് തിരുവനന്തപുരത്തെത്തിയത്. സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്രസംഘത്തെ നിയോഗിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റി നിരക്ക് ഉയര്‍ന്ന സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര സർക്കാർ വിദഗ്‌ധ സംഘത്തെ അയച്ചിട്ടുണ്ട്.

READ MORE: കൊവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര സംഘം സംസ്ഥാനത്തെത്തി

Last Updated : Jul 8, 2021, 1:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.