തിരുവനന്തപുരം: രോഗവ്യാപനം കുതിച്ചുയരുന്നതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെ ഉള്‍പ്പെടും. വളണ്ടിയര്‍മാരെ ബ്രിഗേഡില്‍ ഉള്‍പ്പെടുത്തും. ഇതിനായി ആരോഗ്യ പ്രവര്‍ത്തകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഇവര്‍ക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കും.
കൂടാതെ ഇന്‍ഷുറന്‍ പരിരക്ഷയും ഇന്‍സെന്‍റീവും ഉറപ്പാക്കും. കാലാനുസൃതമായ വേതന വര്‍ധനവാണ് ഉണ്ടാവുക. ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്‍റ് സെന്ററുകളില്‍ ആടക്കം ഇവരെ നിയമിക്കും. കൊവിഡ് പ്രതിരോധത്തില്‍ നല്ലമനസുള്ള എല്ലാവര്‍ക്കും പങ്കാളിയാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.