ETV Bharat / state

സംസ്ഥാനത്ത് 3382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പിണറായി വിജയൻ

Covid Breaking  സംസ്ഥാനത്ത് 3382 പേര്‍ക്ക് കൂടി കൊവിഡ്  kerala covid  കേരളം കൊവിഡ്  പിണറായി വിജയൻ  pinarayi vijayan
സംസ്ഥാനത്ത് 3382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Nov 30, 2020, 6:06 PM IST

Updated : Nov 30, 2020, 7:51 PM IST

17:14 November 30

2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. 405 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് 3382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 3382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 405 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 21 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 6055 പേർ രോഗമുക്തി നേടിയപ്പോൾ 61,894 പേർ ചികിത്സയിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകള്‍ പരിശോധിച്ചു. ആകെ മരണസംഖ്യ 2244 ആയി ഉയർന്നു. 5,38,713 പേർ കൂടി രോഗമുക്തി നേടി.  

21 കൊവിഡ് മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജഗദമ്മ (75), തമ്പാനൂര്‍ സ്വദേശി ജയരാജ് (52), വര്‍ക്കല സ്വദേശി അലി അക്ബര്‍ (86), കല്ലറ സ്വദേശി വിജയന്‍ (60), ആലപ്പുഴ എഴുപുന്ന സൗത്ത് സ്വദേശിനി ഏലിക്കുട്ടി ഫെലിക്‌സ് (74), ചേര്‍ത്തല സ്വദേശി മുകുന്ദന്‍ (83), കോട്ടയം ആയംകുടി സ്വദേശി എം.സി. ചാക്കോ (99), കോട്ടയം സ്വദേശിനി പി.എം. ആണ്ടമ്മ (76), മീനച്ചില്‍ സ്വദേശി തങ്കപ്പന്‍ നായര്‍ (75), എറണാകുളം ആലുവ സ്വദേശി ഗംഗാധരന്‍ (69), അങ്കമാലി സ്വദേശിനി തങ്കമ്മ ദേവസി (80), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പുഷ്പകരന്‍ (70), നെല്ലുവായി സ്വദേശി അനന്തരാമന്‍ (75), മണാര്‍കൊടി സ്വദേശിനി സരസ്വതി (62), വിയ്യൂര്‍ സ്വദേശി നാരായണന്‍ (71), മറത്തക്കര സ്വദേശി സുബ്രഹ്മണ്യന്‍ (65), നടത്തറ സ്വദേശി വിജയരാഘവന്‍ (91), മലപ്പുറം അതിയൂര്‍കുന്ന് സ്വദേശിനി മറിയുമ്മ (59), വടപുരം സ്വദേശി മൊയ്‌ദീൻ ഹാജി (63), കോഴിക്കോട് നല്ലളം സ്വദേശിനി ബീപാത്തു (75), പനങ്ങാട് സ്വദേശി ഉണ്ണി നായര്‍ (87) എന്നിവരുടെ മരണം സ്ഥിരീകരിച്ചു.  

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസർകോട് 86, ഇടുക്കി 49 എന്നിങ്ങനെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് 11, തിരുവനന്തപുരം 6, കണ്ണൂര്‍ 4, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, കോട്ടയം, പാലക്കാട്, കാസർകോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

മലപ്പുറം 578, കോഴിക്കോട് 447, എറണാകുളം 246, ആലപ്പുഴ 258, തൃശൂര്‍ 244, കോട്ടയം 240, പാലക്കാട് 104, കൊല്ലം 235, തിരുവനന്തപുരം 153, കണ്ണൂര്‍ 121, പത്തനംതിട്ട 76, വയനാട് 78, കാസർകോട് 75, ഇടുക്കി 25 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 334, കൊല്ലം 633, പത്തനംതിട്ട 143, ആലപ്പുഴ 765, കോട്ടയം 156, ഇടുക്കി 455, എറണാകുളം 518, തൃശൂര്‍ 659, പാലക്കാട് 482, മലപ്പുറം 507, കോഴിക്കോട് 913, വയനാട് 116, കണ്ണൂര്‍ 299, കാസർകോട് 75 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായവരുടെ കണക്ക്.  

വിവിധ ജില്ലകളിലായി 3,11,770 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,094 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 15,676 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1481 പേരെയാണ് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ആലപ്പുഴ സൗത്ത് (കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ സബ് വാര്‍ഡ് 9), കഞ്ഞിക്കുഴി (5), പാണ്ടനാട് (6), തുറവൂര്‍ (12), തൃശൂരിലെ തോളൂര്‍ (6, 12), പാലക്കാട് തിരുമിറ്റിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 504 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Nov 30, 2020, 7:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.