ETV Bharat / state

പീഡനത്തിനിരയായ മനോനില തെറ്റിയ പെൺകുട്ടിയെ ചികിത്സിക്കാൻ കോടതി ഉത്തരവ് - തിരുവനന്തപുരം പാഡനം

2013ൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടിയെ സമീപത്തുള്ള രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചത്.

Court orders treatment of abused girl in trivandrum  പീഡനത്തിനിരയായ മനോനില തെറ്റിയ പെൺകുട്ടിക്ക് ചികിത്സ  പീഡനത്തിനിരയായ പെൺകുട്ടിയെ ചികിത്സിക്കാൻ കോടതി ഉത്തരവ്  തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി  Court orders treatment of abused girl who mentally ill  തിരുവനന്തപുരം പാഡനം  തിരുവനന്തപുരം പോക്സോ കേസ്
പീഡനത്തിനിരയായ മനോനില തെറ്റിയ പെൺകുട്ടിയെ ചികിത്സിക്കാൻ കോടതി ഉത്തരവ്
author img

By

Published : Jan 13, 2022, 6:21 PM IST

തിരുവനന്തപുരം: 'എനിക്ക് കരാട്ടേ പഠിക്കണം, എന്നെ പിടിച്ചവനെ ഇടിക്കണം...' ഇനിയും എന്തോ പറയണമെന്നുണ്ടെങ്കിലും അവളുടെ ശബ്ദം ഇടറി. തൻ്റെ ജീവിതം തകർത്ത ആ പീഡനസംഭവം ഓർത്ത് അവൾ നിശബ്ദയായി. അവൾക്ക് എന്തോ പറയണമെന്നുണ്ട്, തന്നെ പീഡിപ്പിച്ച ആ ദുരന്തം മനസിലുണ്ടെങ്കിലും അത് കോടതിയിൽ പറയാനാകാത്ത അവസ്ഥയിലായിരുന്നു പെൺകുട്ടി.

തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയിലാണ് സംഭവം. പോക്സോ കേസിൽ മൊഴി നൽകാൻ എത്തിയ പീഡനത്തിനിരയായ മനോനില തെറ്റിയ പെൺകുട്ടിയാണ് ഇത് പറഞ്ഞത്. സംഭവത്തെ കുറിച്ച് ജഡ്ജി ആർ. ജയകൃഷ്ണൻ ചോദിച്ചപ്പോഴാണ് പ്രതികരണം.

മനോനില തകർന്ന ഇരയക്ക് വിദഗ്‌ധ ചികിത്സ ആവശ്യമുണ്ടെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച് കോടതി ഇരയക്ക് അടിയന്തര ചികിത്സ നൽകണമെന്ന് ഉത്തരവിട്ടു. മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സ നടത്താനാണ് കോടതി നിർദേശം.

ALSO READ:നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻ ഹൗസിലും ക്രൈംബ്രാഞ്ച് പരിശോധന

2013ൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടിയുടെ ജീവിതം മാറ്റിമറിച്ച ആ ദാരുണസംഭവം നടന്നത്. കുട്ടിയായിരിക്കുമ്പോഴേ മനോരോഗിയായ ഇരയെ സമീപത്തുള്ള രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു കേസ്. മനോരോഗിയായ അമ്മ തടഞ്ഞിട്ടും പ്രതികൾ പെൺകുട്ടിയെ വെറുതെ വിട്ടില്ല. പീഡന ശ്രമം എതിർത്തപ്പോൾ ക്രൂരമായി മർദനവുമേറ്റു.

ഈ സംഭവത്തിന് ശേഷം കുട്ടിയുടെ മനോനില കൂടുതൽ വഷളായി. മനോനില തെറ്റിയ അമ്മയും തൊണ്ണൂറ് വയസായ അമ്മൂമ്മയും മാത്രമാണ് ഏക ആശ്രയം. കുട്ടിയെ ചികിത്സക്ക് കൊണ്ട് പോകാനും ആരുമില്ല. അതിനുള്ള സാമ്പത്തിക സ്ഥിതിയുമില്ല.

ചികിത്സ മുടങ്ങിയതിനാൽ കുട്ടിയുടെ മനോനില കൂടുതൽ തെറ്റിയിരുന്നു. കുറച്ച് വർഷങ്ങളായി സംസാരിക്കുന്നുണ്ടായിരുന്നില്ല. കുട്ടിയെ ചികിത്സിക്കാൻ അയക്കണോയെന്ന് അമ്മയോടും അമ്മൂമ്മയോടും കോടതി ആരാഞ്ഞപ്പോൾ ഇരുവരും സമ്മതിച്ചു. തുടർന്ന് കുട്ടിക്ക് ചികിത്സയക്ക് വേണ്ട സഹായം നൽക്കാൻ കോടതി പൂജപ്പുര പൊലീസിന് നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.