ETV Bharat / state

സിസ്റ്റർ അഭയ കേസ് പ്രതികളെ കോടതി വീണ്ടും വിസ്‌തരിക്കും

കേസിലെ പ്രതികളായ ഫാ.തോമസ് കാട്ടൂരിനോടും സിസ്റ്റർ സെഫിയോടും കഴിഞ്ഞ ചൊവ്വാഴ്‌ച അമ്പതോളം ചോദ്യങ്ങളാണ് നേരിട്ട് കോടതി ചോദിച്ചത്.

സിസ്റ്റർ അഭയ കേസ് വാർത്ത  sister abahaya case news  സിസ്റ്റർ അഭയ കേസിലെ പ്രതികൾ വാർത്ത  abhaya case cuprit news  സിസ്റ്റർ അഭയ കേസിലെ പ്രതികളെ നേരിട്ട് വീണ്ടും ചോദ്യം ചെയ്യും  direct question by court abhaya case news  തിരുവനന്തപുരം സിബിഐ കോടതി അഭയ കേസ് വാർത്ത  tvm cbi court abhaya case  ഫാ തോമസ് കോട്ടൂർ  thomas kottoor news  court ordered questioning culprits again news
സിസ്റ്റർ അഭയ കേസ്
author img

By

Published : Nov 16, 2020, 5:36 PM IST

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ വീണ്ടും വിസ്തരിക്കും. ജഡ്ജി നേരിട്ടായിരിക്കും ചോദ്യങ്ങള്‍ ചോദിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച കോടതി പ്രതികളോട് നേരിട്ട് 50ഓളം ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സാക്ഷി മൊഴികളുടെ കൂടി അടിസ്ഥാനത്തില്‍ വീണ്ടും പ്രതികളെ നേരിട്ട് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.

തിരുവനന്തപുരം സിബിഐ കോടതിയാണ് ഇരുവരെയും വിസ്‌തരിക്കുന്നത്. ഇന്ന് പിറവം പൊലീസ് സർക്കിൾ ഇൻസ്‌പെക്‌ടർ സാംസൺ കോടതിയിൽ ഹാജരായിരുന്നു. എന്നാൽ, സാക്ഷിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കഴിഞ്ഞ ദിവസം ഹർജി സമർപ്പിച്ചു. ഇതേ തുടർന്ന്, ഹർജി അനുവദിച്ച കോടതി സിഐയെ വിസ്‌തരിക്കുന്നത് ഒഴിവാക്കുകയായിരുന്നു. പ്രതിഭാഗത്ത് നിന്നും ഒരു സാക്ഷിയെ പോലും വിസ്തരിക്കാതെയാണ് സാക്ഷി വിസ്‌താരം പൂർത്തിയാക്കിയത്. 1992 മാർച്ച് 27നാണ് ബിസിഎം കോളജ്‌ വിദ്യാർഥിനിയായിരുന്ന സിസ്റ്റർ അഭയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.