ETV Bharat / state

Court Order To Reconsider Petition : ഉമ്മൻചാണ്ടിയടക്കമുള്ള 16 യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള ബന്ധു നിയമനഹർജി വീണ്ടും പരിഗണിക്കാൻ ഉത്തരവ് - petition filed by AH Hafeez

ഇ പി ജയരാജന് എതിരായി ബന്ധുനിയമന ആരോപണം ഉന്നയിച്ച് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്‌ടർക്ക് പരാതി നൽകിയ സാഹചര്യത്തിലാണ് 2016 ൽ താന്‍ 16 യുഡിഎഫ് നേതാക്കൾക്കെതിരെ പരാതി നൽകിയതെന്ന് ഹഫീസ് പറഞ്ഞിരുന്നു

Court News  Oommen Chandy  Court order to re consider petition  UDF leaders  ഉമ്മൻചാണ്ടി  ബന്ധു നിയമന ഹർജി  ബന്ധു നിയമന ഹർജി വീണ്ടും പരിഗണിക്കാൻ കോടതി ഉത്തരവ്  എ എച്ച് ഹഫീസ്  petition filed by AH Hafeez  EP Jayarajan and Ramesh Chennithala
Court order to re consider petition
author img

By ETV Bharat Kerala Team

Published : Sep 19, 2023, 10:33 PM IST

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം 16 യുഡിഎഫ് നേതാക്കൾക്കെതിരെ പൊതുപ്രവർത്തകനായ എ എച്ച് ഹഫീസ് ഫയൽ ചെയ്‌ത ബന്ധു നിയമന ഹർജി ഈ മാസം 29-ാം തീയതി വീണ്ടും പരിഗണിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു (Court order to re consider petition). ഇ പി ജയരാജന് എതിരായി ബന്ധു നിയമന ആരോപണം ഉന്നയിച്ച് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്‌ടർക്ക് പരാതി നൽകിയ സാഹചര്യത്തിലാണ് 2016 ൽ താന്‍ 16 യുഡിഎഫ് നേതാക്കൾക്കെതിരെ പരാതി നൽകിയതെന്ന് ഹഫീസ് പറഞ്ഞിരുന്നു.

2016 ൽ തന്നെ കേസ് വിജിലൻസ് അന്വേഷണത്തിന് കൈമാറിയെങ്കിലും രജിസ്റ്റർ ചെയ്‌ത കേസിൽ, നിയമനത്തിൽപ്പെട്ടവര്‍ മാത്രമാണ് എഫ്ഐആറിൽ ഉൾപ്പെട്ടിരുന്നുള്ളൂ. ഇക്കാര്യത്തിൽ തന്‍റെ ഭാഗം വിശദീകരിക്കാൻ പരാതിക്കാരനെ ഇന്ന് കോടതി വിളിച്ചുവരുത്തിയിരുന്നു. നിയമനം ലഭിച്ചവർ മാത്രം പ്രതികളാവുകയും നിയമനം നൽകിയവർ പ്രതികളാകാതെയും പോയ സാഹചര്യത്തെക്കുറിച്ച് പുനർ അന്വേഷണം വേണമെന്ന് പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.

തുടർന്നാണ് ഇക്കാര്യം രേഖാമൂലം എഴുതി നൽകാൻ സമയം അനുവദിച്ച് ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കാൻ മാറ്റിവച്ചത്. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുൻമന്ത്രി അനൂപ് ജേക്കബ്, കോവളം എംഎൽഎ എ വിൻസെന്‍റ്, മുന്‍ എംഎൽഎ സെൽവരാജ് എന്നിവരാണ് എതിര്‍കക്ഷികള്‍.

ALSO READ: ഇപി ജയരാജനെതിരായ ആരോപണം : മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികരിക്കാത്തത് ദുരൂഹമെന്ന് രമേശ് ചെന്നിത്തല

ALSO READ: ഇ പി ജയരാജനെതിരായ ആരോപണം; സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

ALSO READ: 'ഉമ്മൻചാണ്ടി സാർ.. മാപ്പ്.. അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു': ഷമ്മി തിലകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.