ETV Bharat / state

കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഫയൽ ചെയ്‌ത കേസ് നിലനില്‍ക്കുമെന്ന് കോടതി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഭരണഘടന പ്രകാരമുള്ള രീതിയിൽ ഭാരവാഹികളെ തെരഞ്ഞെടുക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ ഫയൽ ചെയ്‌ത സിവിൽ കേസ് നിലനില്‍ക്കുമെന്ന് കോടതി.

kpcc election  election petition  court on kpcc election petition  kpcc  k sudhakaran  latest news in trivandrum  latest news today  കെപിസിസി തെരഞ്ഞെടുപ്പ്  ഭാരവാഹികളെ തെരഞ്ഞെടുക്കാനാവശ്യപ്പെട്ട്  കേസ് നിലനില്‍ക്കുമെന്ന് കോടതി  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഭരണഘടന  കെ സുധാകരന്‍  സിവിൽ കേസിലാണ് കോടതിയുടെ ഉത്തരവ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കെപിസിസി തെരഞ്ഞെടുപ്പ്; ഭാരവാഹികളെ തെരഞ്ഞെടുക്കാനാവശ്യപ്പെട്ട് ഫയൽ ചെയ്‌ത കേസ് നിലനില്‍ക്കുമെന്ന് കോടതി
author img

By

Published : Nov 3, 2022, 8:23 PM IST

തിരുവനന്തപുരം: കെപിസിസിയിലും കീഴ്ഘടകങ്ങളിലും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നിലനിൽക്കുമെന്നറിയിച്ച് കോടതി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഭരണഘടന പ്രകാരമുള്ള രീതിയിൽ ഭാരവാഹികളെ തെരഞ്ഞെടുക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ ഫയൽ ചെയ്‌ത സിവിൽ കേസിലാണ് ഉത്തരവ്. രണ്ടാം അഡീ.മുൻസിഫ് അരുൺ കുമാറിന്‍റേതാണ് ഉത്തരവ്.

കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്‌ണൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ. കെ.പി.സി.സിയിലും, ഡിസിസി, ബ്ലോക്ക്‌മണ്ഡലം ബൂത്ത്‌ തലങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഭരണഘടനയ്ക്കും ഇലക്ഷൻ റൂൾസിനും വിധേയമായി മാത്രമേ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുക്കുവാൻ പാടുള്ളു എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

സമൂഹത്തിലിറങ്ങി പ്രവർത്തിക്കാൻ കഴിയാത്തവർ സ്ഥാനമാനങ്ങൾക്ക് വേണ്ടി പിൻവാതിലിലൂടെ കടന്ന് കയറി നോമിനേഷനിലൂടെ കമ്മിറ്റികളിൽ എത്തുന്ന പതിവ് നിർത്തലാക്കണമെന്നും സേവിയർ, രാജേഷ് കൈമാന എന്നിവർ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ഭരണഘടന വിഭാവനം ചെയ്യുമ്പോൾ അതിനു വിരുദ്ധമായുള്ള നോമിനേഷൻ രീതി തുടർന്ന് പോകരുതെന്നാണ് പ്രവർത്തകരുടെ വികാരമെന്നാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഹർജികാർക്ക് വേണ്ടി പുഞ്ചക്കരി ജി.രവീന്ദ്രൻ നായർ ഹാജരായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.