തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ പ്രതിഭാഗം അഭിഭാഷകനെ വിചാരണയ്ക്കിടയിൽ തിരുവനന്തപുരം സിബിഐ കോടതി ജഡ്‌ജി കെ സനൽ കുമാർ രൂക്ഷമായി വിമർശിച്ചു. പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴി കോടതി രേഖപ്പെടുത്തുന്നതിനിടയിൽ പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ഉപദേശിക്കാൻ മുതിർന്നപ്പോളാണ് സിബിഐ കോടതിയുടെ വിമർശനം. അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്‌ത സിബിഐ എസ്‌പി നന്ദകുമാർ നായരെ രണ്ടു ദിവസമായി പ്രതിഭാഗം ക്രോസ്സ് വിസ്‌താരം നടത്തുകയായിരുന്നു. ഇതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്തുന്ന ചോദ്യം ചോദിച്ച പ്രതിഭാഗം അഭിഭാഷകനെ കോടതി ഇടപെട്ടു തടയുകയും വിമർശിക്കുകയും ചെയ്‌തിരുന്നു.
അഭയ കേസ്; പ്രതിഭാഗം അഭിഭാഷകനെ വിമർശിച്ച് കോടതി - Thiruvananthapuram CBI Court
പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ അഭിഭാഷകൻ കോടതിയെ ഉപദേശിക്കാൻ മുതിർന്നപ്പോളാണ് സിബിഐ കോടതിയുടെ വിമർശനം.