തിരുവനന്തപുരം: രാജ്യം ഭയാനകമായ സാമ്പത്തിക തകര്‍ച്ചയിലേക്കെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയുടെ മനോഭാവമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ജിഡിപി വളര്‍ച്ച അഞ്ച് ശതമാനത്തില്‍ താഴെയായി. ബാങ്കുകളുടെ കിട്ടാക്കടം എട്ട് ലക്ഷം കോടി കവിഞ്ഞു. കേന്ദ്രത്തിന്‍റെ നയങ്ങളില്‍ ചെറുപ്പക്കാര്‍ നിരാശരാണെന്നും ഇതിനെതിരായി നവംബര്‍ 15 വരെ രാജ്യവ്യാപകമായി സമരപരിപാടികള്‍ നടത്തുമെന്നും ആന്‍റണി അറിയിച്ചു.
രാഹുല്‍ ഗാന്ധി ശക്തമായി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് തിരിച്ചുവരും. 2004 മുതല്‍ കേരള രാഷ്ട്രീയത്തില്‍ നിന്ന് താന്‍ ഒഴിഞ്ഞ് നില്‍ക്കുകയാണ്. കേരളത്തിലെ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരായ നേതാക്കള്‍ ഇവിടെയുണ്ട്. കേരളത്തിലെ ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നും പിന്‍സീറ്റ് ഡ്രൈവിംഗിന് ഇല്ലെന്നും ആന്‍റണി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.