തിരുവനന്തപുരം: കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കൊവിഡ് വ്യാപനം. ഇരുപത് കുട്ടികൾക്കാണ് സ്‌കൂളിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകൾ അടച്ചു.
തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. തലസ്ഥാനത്തെ കോളജുകളിലും കൊവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്. പ്രഫഷണല്‍ കോളജുകളിലടക്കം 12 ആക്‌ടീവ് കൊവിഡ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്തെ കോളജുകളില്‍ നിലനില്‍ക്കുന്നത്.
Also Read:കൊവിഡില്‍ താളം തെറ്റി ഭരണസിരാകേന്ദ്രം; മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു