തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. ഏഴ് പേര് രോഗ മുക്തി നേടി. കണ്ണൂര്‍ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 387 ആയി. ഇതില്‍ 167 പേരാണ് ചികിത്സയിലുള്ളത്. ഏഴ് പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. കാസര്‍കോട് (4) കോഴിക്കോട് (2) കൊല്ലം (1) എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം ഭേദമായിരിക്കുന്നത്. സമ്പര്‍ക്കം വഴിയാണ് കണ്ണൂര്‍ സ്വദേശിക്ക് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 218 പേര്‍ക്ക് രോഗം ഭേദമായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം ഭേദമായ സംസ്ഥാനമായി കേരളം മാറി. നിലവില്‍ 97464പേരാണ് നീരീക്ഷണത്തില്‍ തുടരുന്നത്.
ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ്; ഏഴ് പേര്‍ക്ക് രോഗമുക്തി
17:52 April 15
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നു