തിരുവനന്തപുരം : പാചകവാതകവില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. നിലവിൽ 1006.50 രൂപയാണ് 14.2 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ വില.
നേരത്തേ 14.2 കിലോ സിലിണ്ടറിന്‍റെ വില 956.50 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന്‍റെ വില കഴിഞ്ഞയാഴ്‌ച വർധിപ്പിച്ചിരുന്നു. അടുത്ത മാസം വീണ്ടും വാണിജ്യ സിലിണ്ടറിന്‍റെ വില വർധിപ്പിച്ചേക്കുമെന്ന് എണ്ണ കമ്പനികൾ അറിയിച്ചു. 2359 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില.