ETV Bharat / state

Control Room Opened For Keralites Stuck In Israel: ഇസ്രയേലിൽ കുടുങ്ങിയ മലയാളികൾക്കായി കൺട്രോൾ റൂം തുറന്നു - Operation Ajay

24 Hours Control Room at Kerala House: ഇസ്രയേലിൽ നിന്ന് കേരളത്തിലേയ്ക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്‍റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി

Control room for malayaly form Israel  Control room opened for Malayalis stuck in Israel  Malayalis Stuck In Israel  Control Room Opened For Malayalis  Israel War  Israel Palestine Conflict  മലയാളികൾക്കായി കണ്ട്രോൾ റൂം തുറന്നു  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം  24 Hours Control Room at Kerala House  ഓപ്പറേഷൻ അജയ്  Operation Ajay  First flight from Israel to India
Control Room Opened For Malayalis Stuck In Israel
author img

By ETV Bharat Kerala Team

Published : Oct 13, 2023, 7:34 AM IST

Updated : Oct 13, 2023, 12:37 PM IST

തിരുവനന്തപുരം : മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം (24 Hours Control Room at Kerala House) ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രയേലിൽ നിന്ന് കേരളത്തിലേയ്ക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്‍റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട് (Control room opened for Malayalis stuck in Israel). കേരളത്തിൽ എത്തുന്നതു വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്മെന്‍റ്‌ ഓഫീസർ ഷാജിമോൻ അറിയിച്ചു. ലിങ്ക്: https://keralahouse.kerala.gov.i/repatriation-of-keralites-from-israel

ഇവാക്വേഷൻ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലയാളി സംഘത്തിന്‍റെ സ്വീകരണത്തിനായി എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി കേരള ഹൗസ് റസിഡന്‍റ്‌ കമ്മിഷണർ സൗരഭ് ജെയിൻ അറിയിച്ചു.

ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം (First flight from Israel to India) ഇന്ന്‌ (13/10/2023) രാവിലെ (5.30) ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെത്തി. എഐ 1140 (AI 1140) നമ്പർ വിമാനത്തിൽ മലയാളികളടക്കമുള്ള 220 ഇന്ത്യക്കാരുടെ സംഘമാണ് എത്തിയത്.

ALSO READ: 'ഇസ്രയേൽ തുടക്കം മാത്രം, ലോകം തന്നെ അധീനതയിലാക്കുക ലക്ഷ്യം': വെളിപ്പെടുത്തലുമായി ഹമാസ് കമാൻഡർ

ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്ക് : ഇസ്രയേലിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിക്ക് പരിക്കേറ്റത് ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടെയെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. ശ്രീകണ്‌ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്. സംഭവ സമയം ഷീജ ഭർത്താവ് ആനന്ദുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് വലിയശബ്‌ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞ്‌ ഉടൻ ഫോൺ സംഭാഷണം നിലയ്ക്കുകയും ചെയ്‌തു. പിന്നീട് വീട്ടുകാർക്ക് ഇവരെ ബന്ധപ്പെടാൻ സാധിച്ചില്ല.

ഇവർ ജോലിചെയ്യുന്ന വീട്ടിലെ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരിക്കുള്ളത്. നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക് പരിക്കേറ്റതെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. നിലവിൽ ഷീജ അപകട നില തരണം ചെയ്‌തിട്ടുണ്ട്. ഇസ്രയേലില്‍ കെയര്‍ഗിവര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഷീജ. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇതിനോടകം മരണസംഖ്യ രണ്ടായിരം കടന്നു

ALSO READ: ഹമാസിന്‍റെ ആക്രമണവും ഇസ്രയേലിന്‍റെ പ്രത്യാക്രമണവും, കണക്കില്ലാതെ മരണം: ഹമാസ് കോട്ടകൾ തകർത്ത് ഇസ്രയേൽ

Last Updated : Oct 13, 2023, 12:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.