തിരുവനന്തപുരം: ജില്ലയിൽ പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പുത്തൻ തോപ്പ് സൗത്ത്, കഠിനംകുളം, മുടക്കൽ ഗ്രാമ പഞ്ചായത്തിലെ പള്ളിയറ, മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ കടയ്ക്കൽ, കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ ആനാവൂർ, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പേടികുളം, ബാലരാമപുരം പഞ്ചായത്തിലെ പുല്ലിയിൽ എന്നിവയാണ് പുതിയ കണ്ടെയിന്മെൻ്റ് സോണുകൾ. ഈ പ്രദേശങ്ങളിലും പ്രദേശങ്ങളോട് ചേർത്തുന്ന സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ ജില്ല കലക്ടർ നിർദേശിച്ചു. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ വാഴോട്ടു കോണം വാർഡിനെ കണ്ടെയിന്മെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയതായും ജില്ല കലക്ടർ അറിയിച്ചു.
തിരുവനന്തപുരത്ത് പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ
ഈ പ്രദേശങ്ങളിലും പ്രദേശങ്ങളോട് ചേർത്തുന്ന സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ ജില്ല കലക്ടർ നിർദേശിച്ചു
തിരുവനന്തപുരം: ജില്ലയിൽ പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പുത്തൻ തോപ്പ് സൗത്ത്, കഠിനംകുളം, മുടക്കൽ ഗ്രാമ പഞ്ചായത്തിലെ പള്ളിയറ, മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ കടയ്ക്കൽ, കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ ആനാവൂർ, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പേടികുളം, ബാലരാമപുരം പഞ്ചായത്തിലെ പുല്ലിയിൽ എന്നിവയാണ് പുതിയ കണ്ടെയിന്മെൻ്റ് സോണുകൾ. ഈ പ്രദേശങ്ങളിലും പ്രദേശങ്ങളോട് ചേർത്തുന്ന സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ ജില്ല കലക്ടർ നിർദേശിച്ചു. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ വാഴോട്ടു കോണം വാർഡിനെ കണ്ടെയിന്മെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയതായും ജില്ല കലക്ടർ അറിയിച്ചു.
TAGGED:
containment zone