തിരുവനന്തപുരം: വിഴിഞ്ഞം മുക്കോല - കാരോട് ബൈപ്പാസിലെ സർവീസ് റോഡിൽ വാഹന അപകടം. കുത്തനെയുള്ള കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന കണ്ടയ്‌നര്‍ ലോറി കാറിലിടിച്ചു നിന്നു. കാർ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കാർ ഡ്രൈവർ നെയ്യാറ്റിൻകര സ്വദേശി എഡ്വിൻ, ഒപ്പമുണ്ടായിരുന്ന രാജേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. വിഴിഞ്ഞത്തു നിന്നും മീനുമായി തൂത്തുകുടിയിലേക്ക് പോയ കണ്ടയ്‌നര്‍ ലോറിയാണ് നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ടത്. പുറകിൽ വന്ന വാഹനം വശത്തേക്ക് തിരിച്ചതിനാൽ വൻ അപകടം ഒഴിവായി.
also read: നെയ്യാറ്റിൻകരയിൽ മയക്കുമരുന്ന് വേട്ട; ഒരാൾ കസ്റ്റഡിയിൽ