തിരുവനന്തപുരം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. ബിവറേജസ് ഔട്ട് ലെറ്റുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കും. വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടൺഹിൽ ഗവൺമെന്‍റ് സ്കൂളിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർഥികൾക്ക് മന്ത്രി സാനിറ്റൈസർ നൽകി. സാനിറ്റൈസറുകളുടെ ഉല്പാദനം വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.