ETV Bharat / state

'പേപ്പട്ടി വഴിയിൽ നിന്നാൽ മാറി നടക്കും': ദുരിതാശ്വാസ ഫണ്ട് കേസില്‍ ഹർജിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ മൂന്നംഗ ബഞ്ച് ഹർജി പരിഗണിക്കുന്നതിന് മുമ്പ് കേസ് പരിഗണിക്കണമെന്ന ആവശ്യം ലോകായുക്ത അംഗീകരിച്ചു. കേസ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് പരിഗണിക്കും. ഫുൾ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാകും കേസ് പരിഗണിക്കുക.

lokayuktha  Consideration of the review petition was adjourned  ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ  പരാതിക്കാരനെതിരെ ലോകായുക്ത  റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് നാളേക്ക് മാറ്റി  ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ
ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ
author img

By

Published : Apr 11, 2023, 11:45 AM IST

Updated : Apr 11, 2023, 5:15 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വക മാറ്റൽ സംബന്ധിച്ച കേസിലെ ഹർജിക്കാരൻ ശശികുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത. കേസിലെ റിവ്യൂ ഹർജി പരിഗണിക്കുന്നതിനിടയാണ് ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും രൂക്ഷ വിമർശനം ഉന്നയിച്ചത്. കേസ് ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിട്ട വിധി പുനഃ പരിശോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ഹർജി രാവിലെ പരിഗണിച്ചപ്പോൾ ശശികുമാറിന്റെ അഭിഭാഷകൻ കേസ് മാറ്റിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചു. കേസ് ഇന്ന് പരിഗണിക്കുന്ന കാര്യം ഇന്നലെ മാത്രമാണ് അറിഞ്ഞതെന്നും സ്ഥിരമായി ഹർജിക്കാരന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിന് എത്താൻ കഴിയില്ലെന്ന് ആയിരുന്നു പകരം ചുമതലപ്പെടുത്തിയ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ താങ്കൾക്ക് തന്നെ ഈ കേസ് വാദിച്ചു കൂടെ എന്നായിരുന്നു ഉപ ലോകായുക്തയുടെ ചോദ്യം. ഹർജിക്കാരൻ എത്തിയിട്ടുണ്ടോയെന്നും ആരാഞ്ഞു.

ഇതിന് പിന്നാലെയാണ് ശശികുമാറിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കപ്പെട്ടത്. മാധ്യമങ്ങളിൽ കേസിനു വേണ്ടി ഹർജിക്കാരൻ ശക്തമായി വാദിക്കുന്നുണ്ട്. ലോകായുക്തയെയും ഉപ ലോകായുക്തയെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും ശരിയായ വിധി ഉണ്ടാകില്ലെന്ന് ആണ് പൊതുസമൂഹത്തോട് വിളിച്ചു പറയുകയും ചെയ്‌തത്. ജഡ്ജിമാരെ അവഹേളിച്ചും അപമാനിച്ചുമാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രി സ്വാധീനിച്ചത് അദ്ദേഹം കണ്ടിട്ടുണ്ടോയെന്നും അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ ആണോ ഈ സ്വാധീനം നടന്നതെന്നും നേരിൽ കണ്ടിരുന്നെങ്കിൽ ചോദിക്കാമായിരുന്നു എന്നും ലോകായുക്ത ചോദിച്ചു.

ജഡ്ജിമാരെ വിശ്വാസമില്ലെങ്കിൽ കേസുമായി ഇവിടെ വരേണ്ട ആവശ്യമില്ലായിരുന്നു. ഫുൾ ബെഞ്ചിൽ നിന്നും അനുകൂല വിധി ഉണ്ടാകില്ലെന്ന് വാദി ഭാഗത്തിന് ഉറപ്പുണ്ടോ എന്നും ഉപ ലോകയുക്ത ഹാറൂൺ അൽ റഷീദ് ആരാഞ്ഞു. ലോകായുക്ത സിറിയക് ജോസഫും ശശികുമാറിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ആൾക്കൂട്ട ആക്രമണം ആണ് ജഡ്ജിമാർക്കെതിരെ നടത്തുന്നത്.

ജഡ്ജിമാരെ അവഹേളിക്കുന്നത് നാട്ടിൽ നടക്കുന്ന കാര്യമല്ല. പേപ്പട്ടി വഴിയിൽ നിൽക്കുമ്പോൾ അതിന്‍റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതിനാലാണ് ഇക്കാര്യത്തിൽ കൂടുതൽ മറുപടി പറയാത്തത്. തങ്ങളെ അപമാനിക്കുന്നത് കൊണ്ട് മേൽഗതി ഉണ്ടാകുമെങ്കിൽ അത് തുടർന്നോട്ടെ. ചെയ്യുന്ന കാര്യങ്ങളൊക്കെ ശരിയാണോ എന്ന് ഒരു ആത്മ പരിശോധന നടത്തണമെന്നും ലോകായുക്ത വ്യക്തമാക്കി. കേസിൽ മൂന്നംഗ ബഞ്ച് ഹർജി പരിഗണിക്കുന്നതിന് മുമ്പ് കേസ് പരിഗണിക്കണമെന്ന ആവശ്യം ലോകായുക്ത അംഗീകരിച്ചു. കേസ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് പരിഗണിക്കും. ഫുൾ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാകും കേസ് പരിഗണിക്കുക.

Last Updated : Apr 11, 2023, 5:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.