തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പു കഴിയുന്നതോടെ പാര്‍ട്ടി തമ്മിലടിച്ചു തകരുമെന്ന് കരുതിയവര്‍ കൂടുതല്‍ നിരാശരായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. കോണ്‍ഗ്രസ് രാജ്യത്ത് കൂടുതല്‍ ശക്തമാകാന്‍ പോകുകയാണ്. മത്സരരംഗത്ത് രണ്ടു പേര്‍ വരുന്നതില്‍ ഒരു തെറ്റുമില്ല.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ഉടനെ ശശി തരൂര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തി സന്ദര്‍ശിക്കുകയായിരുന്നു. ഇതില്‍ നിന്നു തന്നെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന സന്ദേശം വ്യക്തമാണ്. ശശിതരൂര്‍ മലയാളത്തിന്‍റെ അഭിമാനമെന്നും വിശ്വ പൗരനെന്നുമൊക്കെ വിശേഷിപ്പിക്കുന്ന സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും നടപടിയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അവര്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തരൂരിനു പിന്തുണ നല്‍കാന്‍ തയ്യാറാകണം.അതിനു തയ്യാറുണ്ടോ എന്ന് അവര്‍ വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കോണ്‍ഗ്രസില്‍ അപസ്വരമകന്നെന്നും ഇനി പാര്‍ട്ടിക്ക് ഏക സ്വരമെന്നും എ.കെ.ആന്‍റണി പറഞ്ഞു.