തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന് ആരോപിച്ച് പ്രത്യക്ഷ സമരവുമായി കോൺഗ്രസ് രംഗത്ത്. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ പല ആശുപത്രികളെയും കൊവിഡ് ചികത്സാ കേന്ദ്രങ്ങൾ ആക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പേരൂർക്കട സർക്കാർ താലൂക്ക് ആശുപത്രിയെ കൊവിഡ് സെന്‍ററാക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധർണ ഉദ്ഘാടനം ചെയ്തു. ആറ് മണി തള്ള് അല്ലാതെ സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന് ധർണയിൽ കെ.മുരളീധരൻ ആരോപിച്ചു. സർക്കാർ പൂർണ പരാജയമായെന്നും മുരളീധരൻ പറഞ്ഞു.