കോൺഗ്രസ് എം.എൽ.എമാരായ എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നീകോൺഗ്രസ് എംഎൽഎമാർക്കെതിരെയാണ് ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുള്ളത്.സോളാർ വ്യവസായത്തിന് സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കേസ് റജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച് ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കേസ് വന്നിരിക്കുന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ് സോളാര്‍ അഴിമതി വിവാദം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.