ETV Bharat / state

ശശി തരൂരിന്‍റെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍; അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ഏകാഭിപ്രായം

എ.കെ ആന്‍റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവരാണ് പ്രതികരണവുമായി രംഗത്ത് വന്നത്.

ശശിതൂരുരിന്‍റെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍
author img

By

Published : Jul 29, 2019, 2:53 PM IST

Updated : Jul 29, 2019, 8:57 PM IST

തിരുവനന്തപുരം: ശശിതരൂര്‍ എം.പിയെ തള്ളി കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ഗാന്ധിയുടെ രാജിക്കു പിന്നാലെ കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്ന ശശി തരൂരിന്‍റെ പ്രസ്താവനയ്‌ക്കെതിരെയാണ് നേതാക്കള്‍ രംഗത്തെത്തിയത്. എ.കെ ആന്‍റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവരാണ് പ്രതികരണവുമായി രംഗത്ത് വന്നത്.

ശശി തരൂരിന്‍റെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍; അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ഏകാഭിപ്രായം
കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്നാണ് ശശി തരൂര്‍ കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തൂരൂരിന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങിയതോടെ തരൂരിന്‍റേത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ അഭിപ്രായമാണെങ്കിലും നാഥനില്ലാ കളരിയല്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ലെന്നും അങ്ങനെ ആരു പറഞ്ഞാലും ശരിയല്ലെന്നുമായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. കോണ്‍ഗ്രസില്‍ നാഥനില്ലാത്ത അവസ്ഥയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ഗാന്ധി കോണ്‍ഗ്രസില്‍ സജീവമായി ഇപ്പോഴും ഇടപെടുന്നുണ്ടെന്നായിരുന്നു മുതിര്‍ന്ന നേതാവ് എ കെ ആന്‍റണിയുടെ പ്രതികരണം. എന്നാല്‍ ഉമ്മന്‍ചാണ്ടി പ്രതികരണത്തിന് തയ്യാറായില്ല. രാഹുല്‍ഗാന്ധിക്ക് പകരക്കാരനായി ഉടനെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം.

Intro:Body:

ശശിതൂരുരിന്‍റെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍;  

അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ഏകഭിപ്രായം

Summery: എ കെ ആന്റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവരാണ് പ്രതികരണവുമായി രംഗത്ത് വന്നത്

തിരുവനന്തപുരം: ശശിതരൂര്‍ എം പിയെ തള്ളി കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ഗാന്ധിയുടെ രാജിക്കു പിന്നാലെ കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്ന ശശിതരൂരിന്‍റെ പ്രസ്താവനയ്‌ക്കെതിരെയാണ് നേതാക്കള്‍ രംഗത്തെത്തിയത്. എ കെ ആന്റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവരാണ് പ്രതികരണവുമായി രംഗത്ത് വന്നത്. 

കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്നാണ് ശശിതരൂര്‍ വാര്‍ത്ത ഏജന്‍സിക്ക് ഇന്നലെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.  തൂരൂരിന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങിയതോടെ തരൂരിന്റേത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അഭിപ്രായമാണെങ്കിലും നാഥനില്ലാ കളരിയല്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നാഥനില്ലാകളരിയല്ലെന്നും അങ്ങനെ ആരു പറഞ്ഞാലും ശരിയല്ലെന്നുമായിരുന്നു കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ നാഥനില്ലാത്ത അവസ്ഥയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിലയും പറഞ്ഞു. രാഹുല്‍ഗാന്ധി കോണ്‍ഗ്രസില്‍ സജീവമായി ഇപ്പോഴും ഇടപെടുന്നുണ്ടെന്നായിരുന്നു മുതിര്‍ന്ന നേതാവ് എ കെ ആന്റണി അഭിപ്രായം. എന്നാല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഇതു സംബന്ധിച്ച പ്രതികരണത്തിനു തയ്യാറായില്ല. എന്നാല്‍ രാഹുല്‍ഗാന്ധിക്ക് ഉടന്‍ പകരക്കാരനുണ്ടാകണമെന്ന കാര്യത്തില്‍ ഈ നേതാക്കളെല്ലാം ഒരേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

Conclusion:
Last Updated : Jul 29, 2019, 8:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.