ETV Bharat / state

കൊവിഡ് വ്യാപനത്തില്‍ കോണ്‍ഗ്രസ് സന്തോഷിക്കുന്നു: എകെ ബാലന്‍ - ak balan news

സ്വർണക്കടത്ത് കേസിൽ സർക്കാറിന് ആശങ്കയില്ലെന്നും മുഖ്യമന്ത്രിക്കെതിരായ എല്ലാ ആരോപണത്തിൻ്റേയും മുനയൊടിയുമെന്നും മന്ത്രി എകെ ബാലന്‍

എകെ ബാലന്‍ വാര്‍ത്ത  കൊവിഡ് 19 വാര്‍ത്ത  ak balan news  covid 19 news
എകെ ബാലന്‍
author img

By

Published : Aug 7, 2020, 8:53 PM IST

തിരുവന്തപുരം: കൊവിഡ് പ്രതിരോധത്തിന് പത്തു പൈസ പോലും നൽകാതെ രോഗവ്യാപനം ഉണ്ടാകുമ്പോൾ അഭിരമിക്കുകയും സന്തോഷിക്കുകയുമാണ് കോൺഗ്രസെന്ന് മന്ത്രി എ കെ ബാലൻ. കോൺഗ്രസോ യൂത്ത് കോൺഗ്രസോ കെഎസ്‌യുവോ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പത്ത് പൈസ പോലും നൽകിയിട്ടില്ല. പ്രതിരോധം പാളിയെന്ന് പറയുക മാത്രമാണ് ചെയ്യുന്നത്.

സ്വർണക്കടത്ത് കേസിൽ സർക്കാറിന് ആശങ്കയില്ലെന്നും മന്ത്രി എകെ ബാലന്‍.

സ്വർണക്കടത്ത് കേസിൽ സർക്കാറിന് ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിക്കെതിരായ എല്ലാ ആരോപണത്തിൻ്റേയും മുനയൊടിയും. മുഖ്യമന്ത്രിയുടെ മടിയിൽ കനം ഇല്ല. അതു കൊണ്ടുതന്നെ പേടിക്കാനൊന്നുമില്ല. എൻഐഎ ആദ്യം റിമാൻഡ് റിപ്പോർട്ടിൽ എടുത്ത നിലപാട് മാറ്റാൻ പറ്റില്ല. സർക്കാറിൽ സ്വപ്‌നക്ക് സ്വാധീനമുണ്ട് ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂഷൻ സാധാരണ പറയുന്ന കാര്യമാണ്. മറിച്ചുള്ള പ്രതികരണങ്ങൾ ദുഷ്ടലാക്കോടെയാണെന്നും ഇതെല്ലാം മുൻകൂട്ടിയുള്ള തിരക്കഥയുടെ ഭാഗമാണെന്നും എ കെ ബാലൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.