ETV Bharat / state

മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി

author img

By

Published : Nov 5, 2022, 5:03 PM IST

മേയര്‍ എന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് ജീവനക്കാരെ നിയമിക്കാന്‍ സിപിഎം ജില്ല സെക്രട്ടറിക്ക് കത്തു നല്‍കിയതിലൂടെ ആര്യ രാജേന്ദ്രന് മേയര്‍ സ്ഥാനത്തും കൗണ്‍സിലര്‍ സ്ഥാനത്തും തുടരാന്‍ അര്‍ഹത ഇല്ലെന്ന് കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

complaint against mayor Arya Rajendran  Congress filed complaint against Arya Rajendran  Mayor Arya Rajendran  Congress  ആര്യ രാജേന്ദ്രനെതിരെ പരാതി  മേയര്‍  തിരുവനന്തപുരം മേയര്‍  വിജിലന്‍സ് ഡയറക്‌ടര്‍  വിജിലന്‍സ് ഡയറക്‌ടര്‍ മനോജ് എബ്രഹാം  യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ ഓര്‍ഡിനേറ്റര്‍  ആര്യ രാജേന്ദ്രന്‍  മേയറുടെ കത്ത് വിവാദം
മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി

തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിക്കാരെ ജോലിക്കു കയറ്റാന്‍ സിപിഎം ജില്ല സെക്രട്ടറിക്ക് കത്തു നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ക്കെതിരെ വിജിലന്‍സിലും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനിലും കോണ്‍ഗ്രസ് പരാതി നല്‍കി. മേയര്‍ എന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് ജീവനക്കാരെ നിയമിക്കാന്‍ ജില്ല സെക്രട്ടറിക്ക് കത്തു നല്‍കിയതിലൂടെ ആര്യ രാജേന്ദ്രന് മേയര്‍ സ്ഥാനത്തും കൗണ്‍സിലര്‍ സ്ഥാനത്തും തുടരാന്‍ അര്‍ഹത നഷ്‌ടപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ ജെഎസ് അഖില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

സത്യപ്രതിജ്ഞ ലംഘനമെന്ന് പരാതി: ഭീതിയോ പ്രീതിയോ വിദ്വേഷമോ പക്ഷപാതമോ കൂടാതെ തന്‍റെ പരിഗണനയ്ക്കു വരുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കും എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുശാസിക്കുന്ന സത്യപ്രതിജ്ഞ വാചകത്തിന്‍റെ ലംഘനം കൂടിയാണിതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഷാജഹാന് നല്‍കിയ കത്തില്‍ അഖില്‍ ചൂണ്ടിക്കാട്ടി. അതേസമയം അഴിമതിയും സ്വജന പക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയ മേയര്‍ക്കെതിരെ അന്വേഷണം നടത്തണം എന്നാവശ്യവെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ജിഎസ് ശ്രീകുമാര്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് പരാതി നല്‍കി.

തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തില്‍ 295 തസ്‌തികകളിലേക്ക് കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കരാര്‍ നിയമനത്തിന് ആവശ്യമായ ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയര്‍ സിപിഎം ജില്ല സെക്രട്ടറിക്ക് കത്തു നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയും സ്വജന പക്ഷപാതവും നടന്നുവെന്ന് വിജിലന്‍സ് ഡയറക്‌ടര്‍ മനോജ് എബ്രഹാമിനു നല്‍കിയ കത്തില്‍ ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.

Also Read: സഖാവേ ഒഴിവുണ്ട്, ആളുണ്ടോ? സിപിഎം ജില്ല സെക്രട്ടറിയ്ക്ക് തിരുവനന്തപുരം മേയറുടെ കത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.