തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും 50 ശതമാനം സംവരണം നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇത് സംബന്ധിച്ച ഹൈക്കമാന്‍റ് നിര്‍ദ്ദേശം നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി തീരുമാനിച്ചു. ഇതുകൂടാതെ രണ്ട് തവണ മത്സരിച്ച് തോറ്റവരേയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരേയും പരിഗണിക്കില്ല.
വിജയ സാധ്യത കണക്കിലെടുത്താകും സ്ഥാനാര്‍ഥി പട്ടിക തയാറാക്കുകയെന്ന് ഏകോപന സമിതി ചെയര്‍മാന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക തയ്യാറായിട്ടുണ്ട്. സ്‌ക്രൂട്ടിനി കമ്മറ്റി പരിശോധിച്ച ശേഷം ഹൈക്കമാന്‍റിന്‍റെ അംഗീകാരം ലഭിച്ചാലുടന്‍ പട്ടിക പ്രസിദ്ധീകരിക്കും. യുഡിഎഫില്‍ ഘടകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നാളെ പൂര്‍ത്തിയാകും. തര്‍ക്കങ്ങളില്ലെന്നും ആശയ വിനിമയം മാത്രമാണ് നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നാളെ ഏകോപന സമിതിയും സ്‌ക്രൂട്ടിനി കമ്മറ്റിയും വീണ്ടും ചേരും.