ETV Bharat / state

തര്‍ക്കം നിലനില്‍ക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് - രമേഷ് ചെന്നിത്തല

ചർച്ചകൾക്കായി ഉമ്മൻചാണ്ടി ഇന്ന് ഡൽഹിയിലെത്തും. നിലപാട് വ്യക്തമാക്കാതെ എ ഗ്രൂപ്പ്.

ചർച്ചകൾക്കായി ഉമ്മൻചാണ്ടി ഇന്ന് ഡൽഹിയിൽ
author img

By

Published : Mar 18, 2019, 9:49 AM IST

വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ ലോകസഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനത്തിലെത്താനുള്ള ചർച്ചകൾക്കായി ഉമ്മൻചാണ്ടി ഇന്ന് ഡൽഹിയിൽ എത്തും.

വയനാട് സീറ്റ് സംബന്ധിച്ച് എ-ഐ ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടയാണ് സ്ഥാനാർഥി നിർണയം അനിശ്ചിതത്തിലായത്. വയനാടിൽ ടി സിദ്ദിഖിന് സീറ്റ് നല്‍കണമെന്ന എ ഗ്രൂപ്പിന്‍റെ ആവശ്യം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഐ വിഭാഗം. എന്നാൽ വയനാട്ടിൽ ഷാനിമോൾ ഉസ്മാൻ, പി എം നിയാസ്, കെ പി അബ്ദുൾ മജീദ് എന്നിവരുടെ പേരുകൾ ഉയർത്തി രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിന്‍റെ അവകാശവാദം ശക്തമാക്കി. ടി സിദ്ദിഖിന് സീറ്റ് നൽകണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടു പോകാൻ ഉമ്മൻ ചാണ്ടിയും തയ്യാറല്ല. വടകരയിൽ ടി സിദ്ദിഖ് മത്സരിക്കണമെന്ന് നേതൃത്വത്തിന് താല്‍പ്പര്യമുണ്ടെങ്കിലും സിദ്ദിഖ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. സിദ്ദിഖിന് ആലപ്പുഴ നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എ ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയിട്ടില്ല. എ ഗ്രൂപ്പ് വഴങ്ങാത്ത സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ചകൾ നടത്തുന്നത്.

ഞായറാഴ്ച രാവിലെ രമേശ് ചെന്നിത്തല മുല്ലപ്പള്ളിയുമായി ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമായില്ല. തീരുമാനം വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ ചർച്ചയ്ക്ക് വിളിച്ചത്. കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെ.സി വേണുഗോപാല്‍ എന്നിവര്‍ മൂന്നു നേതാക്കളുമായും ചര്‍ച്ചനടത്തി രാഹുൽ ഗാന്ധിയെ സന്ദർശിക്കും.ചർച്ചകളിൽ എല്ലാത്തിനും പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.