ETV Bharat / state

തലസ്ഥാനത്ത് ഇന്നും 'കത്തില്‍ അടി': പ്രതിഷേധിച്ച് യുഡിഎഫ്, മേയറുടെ ഓഫിസ് ഉപരോധിച്ച് ബിജെപി - ബിജെപി പ്രതിഷേധം മേയർ

മേയറെ ഓഫിസിനുള്ളിൽ കടക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചാണ് ധർണ. ഡി ആർ അനിലിന്‍റെ ഓഫിസില്‍ ബിജെപി കൗൺസിലർമാർ ഉപരോധം

bjp protest against mayor letter controversy  thiruvananthapuram corporation  bjp protest against mayor arya rajendran  thriuvananthapuram letter controversy  trivandrum letter controversy  bjp protest against mayor  mayor arya rajendran  മേയറുടെ കത്ത് വിവാദം  കത്ത് വിവാദം  തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം  പ്രതിപക്ഷ പ്രതിഷേധം തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം നഗരസഭ  മേയർ ആര്യ രാജേന്ദ്രൻ  മേയർക്കെതിരെ ബിജെപി പ്രതിഷേധം  മേയർക്കെതിരെ പ്രതിഷേധം  ബിജെപി പ്രതിഷേധം മേയർ  ആര്യ രാജേന്ദ്രൻ
മേയറുടെ കത്ത് വിവാദം: തിരുവനന്തപുരം നഗരസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം
author img

By

Published : Nov 8, 2022, 11:17 AM IST

Updated : Nov 8, 2022, 11:28 AM IST

തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ ഓഫിസ് ഉപരോധിക്കുകയാണ്. മേയറെ ഓഫിസിനുള്ളിൽ കടക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചാണ് കൗൺസിലർമാർ ഓഫിസിന്‍റെ വാതിൽക്കൽ ധർണയിരിക്കുന്നത്.

മേയറുടെ ഓഫിസ് ഉപരോധിച്ച് ബിജെപി

നഗരസഭയിലെ സിപിഎം പാർലമെന്‍ററി പാർട്ടി നേതാവായ ഡി ആർ അനിലിന്‍റെ ഓഫിസും ബിജെപി കൗൺസിലർമാർ ഉപരോധിക്കുകയാണ്. ഓഫിസുകളുടെ വാതിൽക്കൽ ബിജെപിയുടെ കൊടികെട്ടിയാണ് പ്രതിഷേധം. താത്കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരിലുള്ള കത്ത് പുറത്തുവന്നതോടെ തന്നെ നഗരസഭയിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു.

ഇന്നലെ മണിക്കൂറുകളോളം നീണ്ട സംഘർഷമാണ് നഗരസഭയിൽ നടന്നത്. ഇന്നും അത് തുടരാനാണ് സാധ്യത. നഗരസഭ ഓഫിസിന് പുറത്ത് യുഡിഎഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും നടക്കുന്നുണ്ട്.

Last Updated : Nov 8, 2022, 11:28 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.