തിരുവനന്തപുരം: കൊവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് ലോക്ക്‌ഡൗണ്‍. പാൽ, പലചരക്ക് കടകൾ, ബേക്കറികൾ എന്നിവക്ക് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പ്രവര്‍ത്തിക്കാം. മെഡിക്കൽ ഷോപ്പുകൾ, ആശുപത്രികൾ, ലാബുകൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. ബാങ്കുകൾക്ക് പ്രവര്‍ത്തനാനുമതി ഇല്ല. അതേ സമയം കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്‍റ് സോണാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ പൗഡിക്കോണം, ഞാണ്ടൂർകോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാർഡുകളും കണ്ടെയിൻമെന്‍റ് സോണുകളാക്കി.
തിരുവനന്തപുരം കരിങ്കുളം ഗ്രാമപഞ്ചയത്തിൽ സമ്പൂർണ ലോക്ക്‌ഡൗൺ - complete lockdown
ഒരാഴ്ചത്തേക്കാണ് ലോക്ക് ഡൗൺ. പാൽ, പലചരക്ക് കടകൾ, ബേക്കറികൾ എന്നിവക്ക് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പ്രവർത്തിക്കാം