തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ(29/08/2021) സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസം അനുമതിയുള്ളത്. ഇന്ന്(28/08/2021) മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങളുണ്ടാകും.
കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനം പരിഗണിക്കുന്നുണ്ട്. യാത്രകള്‍ക്കും വ്യാപാര, വാണിജ്യ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസം ഉണ്ടാക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതിനിടെ, പ്രതിവാര രോഗനിരക്ക് എട്ടിന് മുകളിലുള്ള 353 വാര്‍ഡുകളില്‍ ഒരാഴ്‌ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. 70 തദ്ദേശ സ്ഥാപനങ്ങളിലാണ് കടുത്ത നിയന്ത്രണം.
കഴിഞ്ഞ ദിവസം 68 തദ്ദേശ സ്ഥാപനങ്ങളിലെ 346 വാര്‍ഡുകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇടുക്കി ജില്ലയിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ ഏഴ് വാര്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പട്ടിക.
Also Read: കാലവർഷം കനക്കുന്നു ; സംസ്ഥാനത്ത് തിങ്കളാഴ്‌ചവരെ അതിശക്ത മഴ
സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 19,52,54 കൊവിഡ് ബാധിതരാണ്. 49,84,91 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം 18,573 പേരാണ് രോഗമുക്തി നേടിയത്.