ETV Bharat / state

എം.സി കമറുദ്ദീന് എതിരെയുള്ള പരാതി നിയമസഭാ സമിതി അന്വേഷിക്കും

130 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് എം.സി കമറുദ്ദീനെതിരെ ആരോപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സ്‌പീക്കർ ശ്രീരാമകൃഷ്‌ണന് തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാൽ പരാതി നൽകിയിരുന്നു.

നിയമസഭാ സമിതി  എം.സി കമറുദ്ദീൻ  പരാതി  MC Kamaruddin MLA  Complaint  നിയമസഭാ സമിതി
എം.സി കമറുദ്ദീന് എതിരെയുള്ള പരാതി നിയമസഭാ സമിതി അന്വേഷിക്കും
author img

By

Published : Sep 30, 2020, 10:38 AM IST

തിരുവനന്തപുരം: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീന് എതിരെയുള്ള പരാതി നിയമസഭാ പ്രിവിലേജ് ആൻഡ് എതിക്‌സ് കമ്മിറ്റി അന്വേഷിക്കും. 130 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് എം.സി കമറുദ്ദീനെതിരെ ആരോപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സ്‌പീക്കർ ശ്രീരാമകൃഷ്‌ണന് തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാൽ പരാതി നൽകിയിരുന്നു. കമറുദീൻ്റെ ഭാഗത്തുനിന്നും എം.എൽ.എ എന്ന നിലയിലുള്ള പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായെന്നാണ് എം.രാജഗോപാൽ നൽകിയ പരാതിയിൽ പറയുന്നത്. ഇതിനെതിരെ സ്‌പീക്കർ ഉചിതമായ നടപടി എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരാതിയാണ് നിയമസഭാ പ്രിവിലേജ് കമ്മിറ്റിക്ക് സ്‌പീക്കർ കൈമാറിയിരിക്കുന്നത്. എം പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷനായുള്ള പ്രദേശ് കമ്മിറ്റിയുടെ പരാതിയെകുറിച്ച് വിശദമായി അന്വേഷിക്കാൻ സ്‌പീക്കർ നിർദേശിച്ചിട്ടുണ്ട്. എം.എൽ.എക്ക് യോജിക്കാത്ത പെരുമാറ്റം ഉണ്ടായോ, കോസ് ഓഫ് കോണ്ടാക്‌ട് ലംഘനം തുടങ്ങിയ കാര്യങ്ങളാണ് പ്രിവിലേജ് കമ്മിറ്റി അന്വേഷിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.