ETV Bharat / state

ഇപി ജയരാജനെതിരായ ആരോപണം കേന്ദ്രനേതൃത്വത്തിന് മുന്നിലേക്ക്; പോളിറ്റ് ബ്യൂറോയില്‍ വിഷയം പരിശോധിക്കും - സിപിഎം

ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചത്.

complaint against ep jayarajan  ep jayarajan  cpm pb meeting  EP Jayarajan Issue In CPM PB  P Jayarajan Complaint against EP Jayarajan  ഇപി ജയരാജനെതിരായ ആരോപണം  പോളിറ്റ് ബ്യൂറോ  സംസ്ഥാന സെക്രട്ടറിയേറ്റ്  പി ജയരാജന്‍  ഇ പി ജയരാജന്‍  സിപിഎം  ഇപിക്കെതിരെ പി ജയരാജന്‍
EP JAYARAJAN ISSUE
author img

By

Published : Dec 25, 2022, 10:47 AM IST

തിരുവനന്തപുരം: പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ഉന്നയിച്ച പരാതി സിപിഎം പോളിറ്റ് ബ്യൂറോ പരിശോധിക്കും. തിങ്കളും ചൊവ്വയും ചേരുന്ന പി ബി യോഗത്തിലാണ് വിഷയം പരിശോധിക്കുക. നിലവില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമാണ് ഇപി ജയരാജന്‍.

ഈ സാഹചര്യത്തില്‍ ജയരാജനെതിരെ ഉയര്‍ന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ സി.സിയുടെ അനുമതി ആവശ്യമാണ്. ആരോപണ വിധേയനായ അംഗത്തിന്‍റെ ഘടകം അച്ചടക്കനടപടിയെടുക്കണമെന്നാണ് സിപിഎമ്മിന്‍റെ സംഘടന രീതി. അതു കൊണ്ട് തന്നെ കേന്ദ്ര കമ്മിറ്റിക്കാവും തുടര്‍ നടപടിക്കുള്ള ഉത്തരവാദിത്തം.

ഇ പി ജയരാജന്‍റെ ഭാര്യയും മകനും ഡയറക്‌ടറായ കമ്പനിയുടെ ആയുര്‍വേദ ആശുപത്രിയില്‍ സാമ്പത്തിക തിരിമറി നടന്നുവെന്ന് പി ജയരാജന്‍ ഇന്നലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ആരോപണം ഉന്നയിച്ചത്. പരാതി രേഖാമൂലം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.