തിരുവനന്തപുരം: കാട്ടാക്കട ആര്യനാട്ടിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ റബ്ബർ മരങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. ആര്യനാട് പൊട്ടൻ ചിറയിലെ സുധാകരന്‍റെ ഒന്നരയേക്കർ പുരയിടത്തിൽ നിന്ന തൊണ്ണൂറോളം റബ്ബർ മരങ്ങളാണ് നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടത്. സുധാകരന് കുടുംബ വിഹിതമായി ലഭിച്ച വസ്തുവിനോട് ചേർന്ന് വിലയ്ക്കുവാങ്ങിയ പുരയിടത്തിലുണ്ടായിരുന്ന റബ്ബർ മരങ്ങളാണ് വേരുകളും, പുറന്തോടും വെട്ടി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ സ്ഥിര താമസക്കാരനല്ലായിരുന്ന സുധാകരൻ അടുത്തിടെ വന്നു നോക്കിയപ്പോൾ മരങ്ങൾ നശിപ്പിക്കപ്പെട്ട നിലയിൽ കാണുകയായിരുന്നു. തുടർന്ന് ആര്യനാട് പൊലീസിൽ പരാതി നൽകുകയും സംഭവത്തിൽ ആര്യനാട് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ആര്യനാട്ടിൽ സാമൂഹ്യവിരുദ്ധർ റബ്ബർ മരങ്ങൾ നശിപ്പിച്ചതായി പരാതി
റബ്ബർ മരങ്ങളുടെ വേരുകളും, പുറന്തോടും വെട്ടി നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.