ETV Bharat / state

Commissioner on VSSC Exam Cheating: പരീക്ഷ തട്ടിപ്പില്‍ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്: പൊലീസ് കമ്മിഷണർ - ഐഎസ്ആർഒ

Thiruvananthapuram City Police Commissioner on VSSC Exam Cheating: പത്ത്‌ പേരെയാണ് ഇതുവരെ കേസിൽ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്

Commissioner on VSSC Exam Cheating  VSSC Exam Cheating  Commissioner  Thiruvananthapuram City Police Commissioner  Thiruvananthapuram  VSSC  Nagaraju IPS  ETV Bharat  Police Commissioner  പൊലീസ് കമ്മിഷണർ  പരീക്ഷ തട്ടിപ്പില്‍  വിക്രം സാരാഭായ് സ്‌പേസ്‌ സെന്‍റര്‍  കേന്ദ്ര സർക്കാർ  തിരുവനന്തപുരം  പൊലീസ്  ഐഎസ്ആർഒ  വിഎസ്‌എസ്‌സി
Commissioner on VSSC Exam Cheating
author img

By ETV Bharat Kerala Team

Published : Sep 4, 2023, 7:24 PM IST

പൊലീസ് കമ്മിഷണർ നാഗരാജു ഐപിഎസ് മാധ്യമങ്ങളോട്

തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ്‌ സെന്‍റര്‍ (VSSC) പരീക്ഷ തട്ടിപ്പ് കേസിൽ കേന്ദ്ര സർക്കാർ (Central Government) ഉദ്യോഗസ്ഥരും ഉൾപ്പെട്ടതായി തിരുവനന്തപുരം (Thiruvananthapuram) സിറ്റി പൊലീസ് കമ്മിഷണർ (Police Commissioner) നാഗരാജു ഐപിഎസ് (Nagaraju IPS) ഇടിവി ഭാരതിനോട് (ETV Bharat) പറഞ്ഞു. പത്ത്‌ പേരെയാണ് ഇതുവരെ കേസിൽ അറസ്‌റ്റ് ചെയ്‌തത്. 10 പേരിൽ ഒരാൾ നിലവിൽ കരസേനയിൽ ക്ലാർക്കാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

പിടിയിലായ പത്ത്‌ പേരുടെ ഫോണിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ മൂന്നുപേർ കൂടി പ്രതികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ടുപേർ ഡിആർഡിഒയിലെ ഉദ്യോഗസ്ഥരാണ്. ഇവർ ഇപ്പോൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: ഹരിയാനയിൽ അന്വേഷണം നടത്തിവന്നിരുന്ന പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ നാട്ടിൽ തിരിച്ചെത്തി. പൊലീസ് അന്വേഷണം നടത്തുന്നതായി ഹരിയാനയിലെ പ്രതികൾക്ക് സൂചന ലഭിക്കുകയും അവർ അവിടെ നിന്ന് കടന്നുകളയുകയും ചെയ്‌തതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം തിരിച്ച് കേരളത്തിൽ എത്തിയത്. നാലുപേരെയാണ് ഹരിയാനയിൽ നിന്ന് മാത്രം കേസിന്‍റെ ഭാഗമായി പിടികൂടിയത്.

യഥാർഥ ഉദ്യോഗാർഥികളുടെ പേരുകൾ ഉപയോഗിച്ചാണ് പ്രതികൾ പരീക്ഷ തട്ടിപ്പ് നടത്തിയത്. ഒളിവിലുള്ള മൂന്നുപേരെ കൂടി കണ്ടെത്തുകയാണ് കേസന്വേഷണത്തിന്‍റെ രണ്ടാംഘട്ടം. തുടർന്ന് യഥാർഥ ഉദ്യോഗാർത്ഥികളെ കൂടി ചോദ്യം ചെയ്യുമെന്നും കമ്മിഷണർ വ്യക്തമാക്കി. മാത്രമല്ല ഐഎസ്ആർഒയുടെ വിഎസ്‌എസ്‌സി പരീക്ഷ തട്ടിപ്പിന് സമാനമായി നിരവധി തട്ടിപ്പുകൾ ഈ സംഘം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തട്ടിപ്പ് ഇങ്ങനെ: വയറിൽ ക്യാമറ കെട്ടിവച്ച് പരീക്ഷ പേപ്പറിന്‍റെ ഫോട്ടോ എക്‌സാം ഹാളിന് പുറത്തേക്ക് അയച്ചുകൊടുക്കുകയും ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ച് ഉത്തരങ്ങൾ കേട്ടെഴുതുകയും ചെയ്യുന്നതിനിടെയാണ് പ്രതികൾ തിരുവനന്തപുരത്ത് പിടിയിലാകുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ കോച്ചിങ് സെന്‍റർ ആസ്ഥാനമാക്കിയുള്ള വലിയ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയുന്നത്.

ഹരിയാനയിൽ എത്തിയ പൊലീസിന്‍റെ പ്രത്യേക അന്വേഷണസംഘം നാലുപേരെയാണ് അവിടെ നിന്നും പിടികൂടിയത്. തട്ടിപ്പ് നടത്തുന്നതിനിടെ ആറുപേരാണ് തിരുവനന്തപുരത്ത് മാത്രം പിടിയിലായത്. സംഭവത്തെ തുടർന്ന് വിഎസ്‌എസ്‌സി പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷയെഴുതിയ മുഴുവൻ പേരുടെയും പേര് വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പുതുക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും പുതിയ പരീക്ഷകൾ നടത്തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.