ETV Bharat / state

നാട്ടിലിറങ്ങിയ കടുവയെ കണ്ടെത്താന്‍ തെരച്ചില്‍ ശക്തമാക്കുമെന്ന് വനം മന്ത്രി - വയനാട്ടില്‍ കടുവയുടെ ആക്രമണം

കടുവയെ വെടിവച്ച് കൊലപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഉന്നത തല യോഗത്തിനു ശേഷം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

നാട്ടിലിറങ്ങിയ കടുവയെ കണ്ടെത്താന്‍ തെരച്ചില്‍ ശക്തമാക്കുമെന്ന്  വനം മന്ത്രി

author img

By

Published : Dec 16, 2021, 4:16 PM IST

തിരുവനന്തപുരം: വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പരത്തുന്ന കടുവയെ പിടികൂടാന്‍ തെരച്ചില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. വനത്തിനുള്ളിലും കൂടുതല്‍ തെരച്ചില്‍ നടത്തും. ഇതിനായി പരിശീലനം നേടിയ കൂടുതല്‍ സേനാംഗങ്ങളെ ഉപയോഗിക്കും.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ഇന്ന് തന്നെ വയനാട്ടിലേക്ക് തിരിച്ച് കടുവയെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കടുവയെ മയക്കു വെടിവച്ച് പിടികൂടുകയാണ് ലക്ഷ്യം. കടുവയെ വെടിവച്ച് കൊലപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഉന്നത തല യോഗത്തിനു ശേഷം വനം മന്ത്രി പറഞ്ഞു.

കുറുക്കന്‍മൂലയില്‍ 16 ദിവസം മുന്‍പ് ഇറങ്ങിയ കടുവ ഇതുവരെ 13 വളര്‍ത്തു മൃഗങ്ങളെ വകവരുത്തിയെന്നാണ് കണക്ക്. ചൊവ്വാഴ്‌ച മുതല്‍ പൊലീസിന്‍റെയും വനം വകുപ്പിന്‍റെയും 80 അംഗ സംഘം കടുവയെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.

also read: കണ്ണിലെണ്ണയൊഴിച്ച് നാട്ടുകാര്‍, കണ്ണുവെട്ടിച്ച് കടുവ: ഇന്ന് കൊന്നത് രണ്ട് മൃഗങ്ങളെ

കടുവയെ കുടുക്കാന്‍ 5 കൂടുകളും കടുവയുടെ സഞ്ചാരം കണ്ടെത്താന്‍ 35 നിരീക്ഷണ കാമറകളും പ്രദേശത്ത് സ്ഥാപിച്ചിരിക്കയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.