ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളജ് യൂണിയന് പങ്കെന്ന് റിപ്പോർട്ട് - യൂണിവേഴ്‌സിറ്റി കോളജ്

കോളജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിയമസഭയിൽ വെച്ചു

നിയമസഭ
author img

By

Published : Jul 1, 2019, 4:26 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചതിൽ കോളജ് യൂണിയന്‍റെ പങ്ക് വ്യക്തമാകുന്നതായി കോളജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോർട്ട്. യൂണിയന്‍ സമരങ്ങളിൽ വിദ്യാർഥികളെ നിർബന്ധപൂർവ്വം പങ്കെടുക്കുപ്പിന്നതായി വിദ്യാർഥി മൊഴി നൽകി. യൂണിയന്‍റെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അധ്യാപകരോട് പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോളജ് യൂണിയൻ പ്രവർത്തനങ്ങൾ അധ്യാപകരുടെ നിയന്ത്രണത്തിന് അതീതമാണെന്ന് വിദ്യാഭ്യാസ ഡയറക്‌ടർ കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പസുകളിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് അടിയന്തരമായി മാർഗ നിർദ്ദേശം പുറപ്പെടുവിക്കണമെന്നും, യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ നിയമസഭയുടെ മേശപുറത്ത് വെച്ചു.

കോളജിലെ യൂണിയൻ പ്രവർത്തനത്തിന്‍റെ വസ്‌തുതകൾ പുറത്തുകൊണ്ടുവരുന്നതിന് യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും രഹസ്യ മൊഴി രേഖപ്പെടുത്താനും കോളജ് വിദ്യാഭ്യാസ ഡയറക്‌ടർ സർക്കാരിനോട് ശുപാർശ ചെയ്‌തു. മാനസിക സംഘർഷമാണ് വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിന് കാരണമെന്ന് കോളജ് പ്രിൻസിപ്പലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ കാരണങ്ങളാൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് 187 വിദ്യാർഥികൾ പഠനം പൂർത്തീകരിക്കാതെ ടിസി വാങ്ങിയതായും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.

Intro:തിരുവനന്തപുരം യൂണിവേഴ്സിറ്റി
കോളേജിലെ യൂണിയൻ പ്രവർത്തനം പഠനത്തെയും അക്കാദമിക്ക് പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. ക്യാമ്പസുകളിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് അടിയന്തരമായി മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കണമെന്നും. യൂണിവേഴ്സിറ്റി കോളെജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. Body:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിൽ കോളേജ് യൂണിയന്റെ പങ്ക് വ്യക്തമാക്കുന്നത് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. യൂണിയൻറെ സമരങ്ങളിൽ വിദ്യാർഥികളെ നിർബന്ധപൂർവ്വം പങ്കെടുക്കുപ്പിന്നതായി വിദ്യാർഥിനി മൊഴി നൽകി. യൂണിയൻറെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അധ്യാപകരോട് പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോളേജ് യൂണിയൻ പ്രവർത്തനങ്ങൾ അധ്യാപകരുടെ നിയന്ത്രണത്തിനും അതീതമാണെന്ന് വിദ്യാഭ്യാസ ഡയറക്ടർ കണ്ടെത്തിയിട്ടുണ്ട്.
കോളേജിലെ യൂണിയൻ പ്രവർത്തനത്തിന്റെ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിന് യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും രഹസ്യ മൊഴി രേഖപ്പെടുത്താനും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്യുന്നു. മാനസിക സംഘർഷമാണ് വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തിന് കാരണമെന്ന് കോളേജ് പ്രിൻസിപ്പലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് നിയമസഭയിൽ വെച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധ കാരണങ്ങളാൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 187 വിദ്യാർത്ഥികൾ പഠനം പൂർത്തീകരിക്കാതെ വിടുതൽ വാങ്ങിയതായും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.