തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് നൽകി. രാജ്ഭവനിൽ എത്തിയാണ് പിണറായി രാജിക്കത്ത് നൽകിയത്. മന്ത്രിസഭ യോഗത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിൽ എത്തിയത്.
അതിനിടെ രണ്ടാം പിണറായി വിജയൻ മന്ത്രിസഭ ഉടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രണ്ട് ദിവസത്തിനകം സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. മന്ത്രിസഭ രൂപികരണമുൾപ്പടെ ചർച്ച ചെയ്യാൻ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേരും.
Read more: ഇടത് സുനാമിയില്‍ കടപുഴകി യുഡിഎഫ് ; സര്‍ക്കാറിന് ഭരണത്തുടര്‍ച്ച