ETV Bharat / state

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

ജൂലൈ 20 വരെ 267 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 47 ഡോക്ടർമാരും 63 നഴ്സുമാരും ഉൾപ്പെടുന്നു.

health workers  improved  ആരോഗ്യ പ്രവർത്തകര്‍  കൊവിഡ്  ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ  covid update kerala  covid update kerala July 22
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
author img

By

Published : Jul 22, 2020, 7:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലൈ 20 വരെ 267 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 47 ഡോക്ടർമാരും 63 നഴ്സുമാരും ഉൾപ്പെടുന്നു. 62.55 പേർ ആശുപത്രികളിൽ രോഗികൾക്ക് ശുശ്രൂഷ നൽകിയിരുന്നവരാണ്. 41 ശതമാനം നേരിട്ട് ശുശ്രൂഷ നൽകിയവരും 22 ശതമാനം നേരിട്ടല്ലാതെ ശുശ്രൂഷ നൽകിയവരുമാണ്.

ഫീൽഡിൽ പ്രവർത്തിച്ച 23.2 ശതമാനം പേർക്കും രോഗം പിടിപെട്ടു. അതേസമയം രാജ്യത്തെ മൊത്തം സാഹചര്യം കണക്കാക്കിയാൽ സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കു നൽകിയ സുരക്ഷ മെച്ചപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറിൽ പരം ഡോക്ടർമാർ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചു. കേരളത്തിലെ സുരക്ഷയും സൗകര്യങ്ങളും പിന്തുണയുമാണ് അത്തരമൊരു സാഹചര്യത്തിലേക്ക് വീഴാതെ കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.