തിരുവനന്തപുരം: കൊവിഡ് പൊസിറ്റീവായ എല്ലാവരുടെയും മരണങ്ങൾ കൊവിഡ് മരണമായി കണക്കാക്കാനാവില്ലെന്ന് മുഖ്യമന്ത്രി. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശം അനുസരിച്ചാണ് കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്. കൊവിഡ് ബാധിതൻ മുങ്ങിമരിക്കുകയോ ആത്മഹത്യ ചെയ്യുകയോ അപകടത്തിൽ മരിക്കുകയോ ചെയ്‌താൽ കൊവിഡ് മരണത്തിൽ ഉൾപ്പെടുത്തില്ല. ഗുരുതരമായ മറ്റെന്തെങ്കിലും അസുഖം ബാധിച്ചയാൾ രോഗം മൂർച്ഛിച്ച് മരണമടഞ്ഞാൽ, കൊവിസ് പോസിറ്റീവ് ആണെങ്കിൽ പോലും കൊവിഡ് മരണത്തിൽ ഉൾപ്പെടുത്തില്ല. കൊവിഡ് രോഗം മൂർച്ഛിച്ച്, അതുമൂലം അവയവങ്ങളെ ബാധിച്ച് , ഗുരുതരാവസ്ഥയിൽ എത്തി മരണമടയുന്ന കേസുകളെ മാത്രമേ കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച എല്ലാവരുടെയും മരണങ്ങൾ കണക്കിൽ വരുന്നില്ലെന്ന ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പോസിറ്റീവായ എല്ലാ മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കാനാകില്ലെന്ന് മുഖ്യമന്ത്രി - തിരുവനന്തപുരം
ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശം അനുസരിച്ചാണ് കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്