തിരുവനന്തപുരം: ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളോടെ പൂ കച്ചവടം ആകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതരസംസ്ഥാനത്ത് നിന്നുള്ള പൂ കച്ചവടക്കാര്‍ ഇ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വ്യാപാരികൾ മാസ്‌ക് ധരിക്കണം. ഇടയ്ക്കിടെ കൈകൾ ശുചിയാക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. പൂ കൊണ്ടുവരുന്ന കുട്ടകൾ വ്യാപാരത്തിനു ശേഷം നശിപ്പിക്കണം. ക്യാഷ് ലെസ് വ്യാപാരം പരമാവധി പ്രയോജനപ്പെടുത്തണം. പൂക്കളം ഒരുക്കുമ്പോഴും നിയന്ത്രണങ്ങൾ ബാധകമാണ്.
ഓണക്കാലത്തെ കൊവിഡ് ഡ്യൂട്ടികൾക്കായി 20,000 പൊലീസുകാരെ നിയോഗിച്ചു. പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സാധാരണ ജോലികൾക്കായി 10,000 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ജനങ്ങൾ വീടുകളിൽ തന്നെ ഓണം ആഘോഷിക്കുന്നതായി പൊലീസ് ഉറപ്പു വരുത്തും. ജനമൈത്രി പൊലീസും രംഗത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓണത്തിന് പൂ കച്ചവടം നിയന്ത്രണത്തോടെ ആകാമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി വാര്‍ത്ത
ഓണക്കാലത്തെ കൊവിഡ് ഡ്യൂട്ടികൾക്കായി 20,000 പൊലീസുകാരെ നിയോഗിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.